0%

Chapter Title : ആണ്‍കുട്ടി [Master]

Author : Master Read All Parts 301
അച്ഛന്‍ എന്നെ ജീവനുതുല്യമാണ് സ്നേഹിച്ചതും വളര്‍ത്തിയതും. എന്റെ നന്മ മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും. എന്നെ ഇപ്പോള്‍ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതും അതുതന്നെയാണ്. നിനക്ക് വേണ്ടി അച്ഛനെ തകര്‍ക്കാന്‍ എനിക്ക് പറ്റില്ല പ്രിന്‍സ്. പക്ഷെ നീയല്ലാതെ എനിക്ക് മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുകയുമില്ല” പാര്‍വ്വതി കണ്ണുകള്‍ തുടച്ച് തീരുമാനമെടുത്ത മട്ടില്‍ അകലേക്ക് നോക്കി. അവളുടെ കണ്ണീര്‍ നിലച്ചിരുന്നു.
“മതവും പണവും സ്നേഹത്തിന് തടസ്സമാണ്; അന്നും ഇന്നും” ഒരു ദീര്‍ഘനിശ്വാസത്തോടെ പ്രിന്‍സ് പറഞ്ഞു. നിസ്സഹായനായിരുന്നു അവന്‍. സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഇരുട്ടില്‍ ഉഴറുന്ന മനസ്സോടെ അവന്‍ നിലത്ത് കുത്തിവരച്ചു. “ഇല്ല പ്രിന്‍സ്. ഇതുരണ്ടും എന്റെ അച്ഛന്‍ ഗൌനിക്കുന്ന ആളല്ല. അതൊന്നുമല്ല പ്രശ്നം. പക്ഷെ പിന്നെയതെന്താണെന്ന് എനിക്കറിയുകയുമില്ല” നിസ്സഹായതയോടെ തലയാട്ടിയ അവളുടെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി. പ്രിന്‍സ് എഴുന്നേറ്റ് അല്‍പ്പം മാറി കടല വില്‍ക്കുന്ന പയ്യന്റെ അടുത്തേക്ക് നടന്നു. അവന്‍ പോകുന്നത് നോക്കിയിട്ട് പാര്‍വ്വതി അകലേക്ക്‌ നോക്കി ചിന്തയിലാണ്ടു. എന്തുകൊണ്ട് അച്ഛന്‍ തന്റെ മനസ്സ് കാണുന്നില്ല? വീണ്ടും കണ്ണുകളിലേക്ക് വിരുന്നെത്തിയ ജലം അവള്‍ ദുപ്പട്ട ഉപയോഗിച്ച് തുടച്ചു. “ഇന്നാ, കഴിക്ക്” മെലിഞ്ഞ് അഗ്രം കൂര്‍ത്ത പത്രക്കടലാസുകൊണ്ടുള്ള പൊതി അവളുടെ നേരെ നീട്ടി പ്രിന്‍സ് പറഞ്ഞു. “നിനക്ക് ദുഃഖം തോന്നുന്നില്ലേ പ്രിന്‍സ്?” അത്ഭുതത്തോടെ അവള്‍ ചോദിച്ചു. “ഇല്ല. നീ പറഞ്ഞില്ലേ, ഞാനല്ലാതെ മറ്റൊരു ജീവിതപങ്കാളി നിനക്കുണ്ടാകില്ല എന്ന്? പിന്നെ ഞാനെന്തിന് ദുഖിക്കണം? നിന്റെ സ്നേഹം എനിക്ക് വേണ്ടി മാത്രം ഉള്ളതാണ് എന്ന ഒരു ചിന്ത മതിയെടി എനിക്ക് ജീവിക്കാന്‍. നീ മാത്രമേ എന്റെ കിടക്ക പങ്കിടൂ, എന്റെ മക്കളെ പ്രസവിക്കൂ” അവന്‍ പറഞ്ഞു. പാര്‍വ്വതി

💬 Comments

View all comments