0%

Chapter Title : ആണൊരുത്തി 1 [Daisy]

Author : daisy Read All Parts 1.2K

: പിന്നെ, നിനക്ക് ഓർമ്മ ഉണ്ടോ, ഞാൻ ഒരു ബിന്ദു വിന്റെ കാര്യം പറഞ്ഞിട്ടില്ലേ.. കോളേജിലെ...

യെസ്. ഓർമ്മ ഉണ്ട്. സ്കൂൾ ടീച്ചർ അല്ലേ. അതേ, അവൾ വരുന്നുണ്ട്. നമ്മുടെ നാരങ്ങാനം സ്കൂളിൽ. അവൾ അപ്പോൾ ഇവിടെ താമസിക്കും. നിനക്ക് ട്യൂഷനും എടുക്കും. എനിക്ക് എന്തിനാ ട്യൂഷൻ. ഞാൻ പഠിക്കുന്നുണ്ട്. ഉവ്വാ, കഴിഞ്ഞ പേരെന്റ്സ് മീറ്റിംഗിൽ ഞാൻ എല്ലാം കേട്ടതല്ലേ. ദൈവത്തെ ഓർത്തു അടങ്ങി ഒതുങ്ങി ഇരിക്കണം. അവളെ കൊണ്ടും നീ എന്നെ പറയിപ്പിക്കരുത്.. ഓ ശരി.

വീട് മുഴുവൻ ഗീതയും വൈശാഖിയും ചേർന്നു വൃത്തിയാക്കി. അവരുടെ അതിഥിയെ സ്വീകരിക്കാൻ തയാറായി. പിറ്റേന്ന് പതിവ് പോലെ വൈശാഖി സ്കൂളിൽ പോയി. ഈശ്വരാ.. പതിനൊന്നു മണി. ഉച്ചയ്ക്ക് എല്ലാം ഞാൻ ഒറ്റയ്ക്ക് റെഡി ആക്കണം. കാളിങ് ബെൽ.. ഹോ ഇതാരാ ഈ നേരത്തു. ഗീത വേഗം ചെന്നു വാതിൽ തുറന്നു... ആരുമില്ല.. തോന്നിയതാണോ.. ആവും.. അവൾ വീണ്ടും അടുക്കളയിലേക്ക് ചെന്നു.. ഏതോ ഒരു നിഴലിന്റെ സാന്നിധ്യം.. ഗീത പാചകം നിർത്തി..ആരാ അത്. തോന്നിയതാ... ങ്ങേ... ഇത് ആരുടെ കോട്ട്...അടുക്കള വാതിൽ തുറന്ന് കിടക്കുന്നു...ഗീത വീടിനുള്ളിൽ നോക്കി.. ഏതോ കള്ളൻ കയറിയിട്ടുണ്ട്. അവൾ ചായിപ്പിൽ നിന്ന് നല്ലൊരു വിറകു എടുത്തു അകത്തേക്ക് കയറി. പതിയെ ഹാളിലേക്ക് കടന്നു.. ഇവിടെ എവിടെയോ ആണെന്ന് തോന്നുന്നു.. പെട്ടന്ന് ഫോൺ കാൾ..

ബിന്ദു.. മോളേ എവിടാ... ചേച്ചി യുടെ അടുക്കളയിൽ.. ങ്ങേ.. അടുക്കള യോ.. ഡീ നീ ആണോ അപ്പോൾ ഇവിടെ വന്നത്. അതേലോ... പോടീ പന്ന .... ഗീത തിരികെ അടുക്കളയിൽ വന്നു..

💬 Comments

View all comments