Chapter Title : ആണൊരുത്തി 7 [Daisy]
വിമൽ ദാസ്. ആള് കോളേജ് ലെക്ചർ ആണ്. അച്ഛൻ സമ്മതിച്ചതാ. പക്ഷെ.. വാക്കുകൾ മുറിഞ്ഞു പോയി അവൾ സ്വയം നിയന്ത്രിക്കാൻ നോക്കുമ്പോൾ എന്താണെന്ന് മനസിലാകാതെ രഞ്ജു..""
അപ്പോഴേക്കും ബന്ധുക്കളിൽ ചിലർ സൗന്ദര്യയേ തിരക്കി അങ്ങോട്ട് വന്നിരുന്നു. അവർക്ക് ഒപ്പം അവൾ പോയി.
I'm here.
STD. VI B
NEAR WATER TANK SHED...
ഫോണിൽ വന്ന ടെക്സ്റ്റ് മെസ്സേജ് കണ്ടു സൗമ്യ അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു..
"" ടീച്ചർ, ഈ VI B എവിടാ....
ആ ഇടവഴി കയറി പോവുക നാലാമത്തെ ക്ലാസ്സ്.
അവൾ ആ വഴി മുന്നോട്ട് നടന്നു. ക്ലാസിനു മുന്നിൽ എത്തി. ചുറ്റും നോക്കി..
വീണ്ടും മെസ്സേജ്
OPPOSITE CLASS
VII B
അവൾ ആ ക്ലാസ്സിലേക്ക് കയറി. അവിടെ അവളെ കാത്തു അവൻ ഉണ്ടായിരുന്നു.. ഷാനു. അവൾ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം അവനെ ചെന്നു കെട്ടിപിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.
അവൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി.
"" ഏട്ടായി.. എന്റെ ഇഷ്ടം ഇപ്പോൾ മനസിലായില്ല.. ഏട്ടായിയേ നേടാൻ വേണ്ടി എന്തും ഞാൻ ചെയ്യും. വേണ്ടി വന്നാൽ എന്റെ അച്ഛനെ വരെ ഞാൻ കൊല്ലുമെന്ന് മനസിലായില്ലേ ""
ഷാനു: അത് അവിടെ ഇരിക്കട്ടെ. നീ എന്തിനാ ആ രഞ്ജുവിന്റെ വീട്ടിൽ പോയത്.
സൗമ്യ: ഏട്ടായിയേ എനിക്ക് മാത്രം കിട്ടാൻ. നമ്മൾ തമ്മിൽ ഉള്ള ഈ ബന്ധം വേറെ ആരും അറിയരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനു എന്താ വഴി എന്ന് ആലോചിച്ചപ്പോൾ മനസ്സിൽ തോന്നിയ വഴി..
💬 Comments
View all comments