0%

Chapter Title : ആണൊരുത്തി 7 [Daisy]

Author : daisy Read All Parts 1.4K

പറഞ്ഞു ഉറപ്പിച്ചു വെച്ചാൽ മതി എനിക്ക്..

ഇരുവരും പരസ്പരം നോക്കി.. വിളിക്കാം ഞാൻ. സൗമ്യ പതിയെ മുറിയിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് നടന്നു...
സംഗതിയുടെ സത്യാവസ്ഥ അറിയാൻ വേണ്ടി സൗമ്യയേ അന്വേഷിച്ചു ഇറങ്ങിയ രഞ്ജു മുറിയുടെ പുറത്തു നിന്ന് എല്ലാം കേട്ടു. അവൾ ആകെ അസ്വസ്ഥയായി. എന്ത് ചെയ്യും.. ആരോട് എങ്കിലും ഇത് പറഞ്ഞെ പറ്റു.. ആരുണ്ട് ഇത് ഒന്ന് പറയാൻ.. സ്റ്റാഫ്‌ റൂമിൽ ഉള്ളവർ ആരും തന്റെ വാക്ക് വിശ്വസിക്കില്ല... ഇങ്ങനെ ഒരു കാര്യം ആവുമ്പോൾ..
തന്റെ കയ്യിൽ തെളിവും ഇല്ല. പക്ഷെ അറിയണം. അവൾ.. ടിന്റു.. ഓഫീസ് സ്റ്റാഫ്‌. തന്നോട് അല്പമെങ്കിലും അടുപ്പം ഉള്ളത് അവൾക്ക് മാത്രമാണ്. അവൾ അത് തീരുമാനിച്ചു.. ടിന്റുവിനെ വിളിച്ചു പിറ്റേന്ന് രാവിലെ താൻ അവിടെ വരുമെന്നും വളരെ അത്യാവശ്യമായ ഒരു കാര്യം തനിക്ക് പറയാൻ ഉണ്ടെന്നും പറഞ്ഞു .. രഞ്ജു രാവിലെ അവളുടെ വീട്ടിലെത്തി..

ടിന്റു: എന്താ ടീച്ചർ കാര്യം..
രഞ്ജു: നമ്മുടെ മാനേജർ വിശ്വൻ സർ ഒരു അപകടത്തിൽ മരിച്ചത് അല്ല. സാറിന്റെ ഇളയ മകൾ സാറിനെ കൊന്നതാ..
ടിന്റു: ടീച്ചർ എന്താ ഈ പറയുന്നത്.. ടീച്ചറോട് ഇത് ആര് പറഞ്ഞു..

ആര് പറഞ്ഞു എന്നതല്ല.. അതാണ് സത്യം.. ഇളയ മകൾ സൗമ്യ നമ്മുടെ പ്രിൻസിപ്പാളിന്റെ മകൻ ഷാനു വിനോട് പറയുന്നത് ഞാൻ കേട്ടതാ..

ടിന്റു: എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാലും ഇത്..

വിശ്വസിക്കണം.. ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവർ നോക്കി..പെട്ടന്ന് മുറിയിലേക്ക് കയറി വന്ന സൗമ്യയേ കണ്ട് രഞ്ജു ഞെട്ടി..

പിന്നാലെ വന്ന ഷാനുവിനെ

💬 Comments

View all comments