Chapter Title : ആൺപിറന്നോൾ [Nacho]
ഒരു അനിയനെ പോലെയേ ഞാൻ കണ്ടിട്ടുള്ളു...എന്നിട്ടും നീയെന്നെ"... അവൾ വിതുമ്പി..
"ഒരു അനിയനെ പോലെ ആണോടി പുല്ലേ നീയെന്റെ അടുത്ത് പെരുമാറിയത്... എന്റെ അടുത്ത് പലപ്പോഴും ഇടപഴകിയത് ".. അവൻ പല്ലിറുമ്മി ചോദിച്ചു...
"നിന്റെ അടുത്ത് അത്ര friendly ആയി നിന്നത് എന്റെ തെറ്റ്... നീ ഈ ഒരു കണ്ണോട് കൂടിയാണ് എന്നെ നോക്കുന്നത് എന്നറിയുവാൻ എനിക്ക് കഴിഞ്ഞില്ല....ഇത് നിന്റെ ചേച്ചി അറിഞ്ഞാൽ നിന്നെ അവൾ കൊല്ലാതെ കൊല്ലും "..
ആരും ഒന്നുമറിയില്ല. വീണ്ടും ഒരു കൊലച്ചിരിയുമായി അവൻ മാലിനിയുടെ നേർക്ക് അടുത്തു....അവൾ പിന്തിരിഞ്ഞോടി... അവൻ പുറകെയും... ഓടി വീടിന്റെ വാതിൽപ്പടി എത്തിയപ്പോഴേക്കും അവിടെ കണ്ട രൂപം കണ്ട് അവർ രണ്ട് പേരും ഞെട്ടി...
"അഥീന....."
**************************************** നേരത്തെ സ്കൂൾ കഴിഞ്ഞത് കൊണ്ട് വീട്ടിലേക്ക് വന്നതാണ് അഥീന... വീട്ടിൽ സ്റ്റീഫനെ കാണാത്തതിനാൽ.. മാലിനിയോട് ചോദിക്കുവാൻ പോയതായിരുന്നു അവൾ പാക്ഷെ അവിടെ കണ്ടതോ.. തന്റെ അനിയന്റെ തോന്നിവാസവും... **************************************** വാതിൽപ്പടി നിറഞ്ഞ് അവൾ നിൽക്കുകയാണ്...ക്രോധം നിറഞ്ഞ മുഖം...വെള്ള ഷർട്ടും ജീൻസ്‌മാണ് വേഷം...ശരീരത്തിൽ വെച്ച് തയിച്ചത് പോലെ ഫിറ്റ്... പോണി ടെയിൽ രീതിക്ക് മുടി കെട്ടി ഇട്ടിരിക്കുന്നു.... അവൾ ദേഷ്യത്തോടെ സ്റ്റീഫനെ നോക്കി....
"ആദി..." മാലിനി ഓടി ചെന്ന് അഥീനയുടെ നെഞ്ചിലേക്ക് ചാഞ്ഞു.. അധീന അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു ആശ്വസ്സിപ്പിച്ചു...
"ആദി... ഇവൻ എന്നെ... " മാലിനി വിതുമ്പി...
അഥീന കണ്ണിൽ പകയോട് കൂടി അവനെ നോക്കി..
സ്റ്റീഫൻ നിന്ന് വിറയ്ക്കുകയാണ്...
"ചേച്ചി...സോറി സോറി ഒരബദ്ധം പറ്റിയതാണ്.... പ്ലീസ്... എന്നെ ഒന്നും ചെയ്യല്ലേ ".. അവൻ കെഞ്ചി
💬 Comments
View all comments