0%

Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]

ഒരു രണ്ടു കിലോവിന്റെ ചിക്കനും അതിനുള്ള മസാലേം പച്ചക്കകറികളും കൂടി വാങ്ങിയേര് കേട്ടോ . ചിക്കനോക്കെ കഴിച്ചിട്ട് ഒരാഴ്ചയായി ...'

.. ഊം ..

ആന്റണി മൂളി ..

ഒരാഴ്ചയായി പോലും… എന്തെങ്കിലും ആവട്ടെ വീട്ടിലൊരു ആളനക്കം ഉണ്ടാകുമല്ലോ ഈ ഒറ്റപ്പെടലിൽ നിന്നൊരു ആശ്വാസം കിട്ടുമല്ലോ എന്ന് കരുതി ആന്റണി മുറിയിൽ പോയി ഡ്രസ്സ് മാറി പഴ്‌സെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ബേബി അളിയൻ വിളിച്ചു പറഞ്ഞു.

‎".. അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ..?

“..അയ്യോ ഇല്ലളിയാ എന്റെല്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ..”

“…ഓ ആന്നോ ഈ അളിയന്റെ ഒരു കാര്യം..! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും..ന്നെങ്കി അതിങ്ങു തന്നിട്ട് പോ ..”

അതുകേട്ട് ആന്റണിയുടെ പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കേറി വന്നു.ബേബി അളിയനെ ആ സോഫയിലിട്ട് തന്നെ ചവുട്ടിക്കൂട്ടിയാലോ എന്നൊരു നിമിഷം ചിന്തിച്ചെങ്കിലും സംയമനം വിടാതെ ആന്റണി പറഞ്ഞു. .

..അളിയൻ ഇപ്പം എങ്ങും പോകുന്നില്ലല്ലോ .ടീവി കണ്ടോണ്ടിരിക്കുവല്ലേ .. ഞാൻ കടയിൽ പോയിട്ട് വന്നിട്ട് മതിയോ ..?

.. അങ്ങനെ ആന്നെങ്കി അത് മതി ..മറക്കല്ലേ കേട്ടോ നാളെ വണ്ടിക്കൂലി ഇല്ല .. ..

ഇത് കേട്ട് അടുക്കളയിൽ നിന്ന് ജെസ്സി സപ്പോർട്ട് ചെയ്തു..

.. എന്റെ ബേബിച്ചായാ നിങ്ങളവിടെ ഇരുന്ന് ടീവി കാണ്‌..നാളെ വണ്ടിക്കൂലിക്ക് അഞ്ഞൂറോ ആയിരമോ എത്രയാണ് വെച്ചാ എന്റിച്ച്ചായൻ തന്നോളും.ഇപ്പം പോയി ചിക്കൻ മേടിച്ച് കൊണ്ട് വരട്ടെ ..

ഗെയ്റ്റ് കടന്നപ്പോൾ ആന്റണി സ്വയം പ്രാകി .സ്വന്തം പെങ്ങളായിപ്പോയി എന്തെങ്കിലും ചെയ്‌താൽ നാട്ടുകാർ തന്നെയേ

💬 Comments

View all comments