0%

Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]

സ്ഥലത്ത് നിക്കുവാ ..വൈകിട്ടേ വരൂ ..എന്നൊക്കെ ..ഇതിപ്പോ ഇച്ചായനെ കയ്യോടെ കിട്ടിയില്ലേ ഹഹ ..

.. വിളിച്ച് പറഞ്ഞിരുന്നെങ്കി എന്തെങ്കിലും മേടിച്ച് വെക്കാമായിരുന്നല്ലോ ..

' .. ആ സാരമില്ല .. ഇച്ചായൻ ഒരു കാര്യം ചെയ്യ് ഓടിപ്പോയി ഒരു ഡസൻ മൊട്ടേം രണ്ട് ബ്രഡ്ഡും വാങ്ങിയേച്ചുവാ.'ഞാനപ്പോഴേക്കും ചോറിനുള്ള അരി കുറച്ചു കൂടുതലിടട്ടെ ..ഞങ്ങളെന്തായാലും നാളെ കഴിഞ്ഞേ പോകുന്നുള്ളൂ ...”

അപ്പൊ ഇന്ന് പോകാൻ ഉദ്ദേശ്യമില്ല എന്ന് ആന്റണിക്ക് ഉറപ്പായി.എന്തായാലും അളിയനെയും ജെസ്സിയെയും സഹിച്ചാൽ മതിയല്ലോ ..മറ്റേ നരുന്തുകൾ കൂടി ഉണ്ടായിരുന്നെങ്കി നാളെ പോകുന്നതിനു മുമ്പ് ഈ വീട് മുഴുവൻ അളിച്ചു വാരിയിട്ട് നശിപ്പിച്ചിട്ടേ പോകൂ ..ജെസ്സിയാണെങ്കി എല്ലാത്തിനും പിള്ളേരെ സപ്പോർട്ട് ചെയ്യുകയും ചെയ്യും.രണ്ടു പേരും വീട് മുഴുവൻ അരിച്ച് പെറുക്കും അങ്കിള് എന്തെങ്കിലും എവിടെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്നറിയാൻ .

എന്തെങ്കിലും കിട്ടിയാലത് ഉടനെ ജെസ്സിയുടെയോ അളിയന്റെയോ കയ്യിൽ കൊണ്ടു കൊടുക്കും .അവരത് അവരുടെ ബാഗിൽ കേറ്റി അടുത്ത ദിവസം നാട് കടത്തും .എന്തായാലും പിള്ളേര് രണ്ടും ഇല്ലാത്തത് കൊണ്ട് കൂടുതൽ തപ്പൽ ഉണ്ടാവില്ലെന്ന് ആന്റണിക്ക് തോന്നി.ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ജെസ്സി ആയിരിക്കും തപ്പുന്നത് ..ഇന്നിപ്പോ ടീവി ഉള്ളത് കൊണ്ട് രണ്ടും അതിലായിരിക്കും ശ്രദ്ധ കൂടുതൽ ..എന്തായാലും ടീവി പോയി എന്നുറപ്പായി ..

.. രണ്ടും കൂടി റ്റീവി കൊണ്ടോവാൻ മാത്രമല്ല തന്നെ മുച്ചൂടും മുടിപ്പിക്കാൻ കൂടി കരുതിക്കൂട്ടി തന്നെ ഇറങ്ങിയതാണ് ...

ആന്റണി മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി .

' .. ആ പിന്നെ ..ഇച്ചായാ എന്തായാലും ഞങ്ങള് വിരുന്നുകാരുള്ളതല്ലെ

💬 Comments

View all comments