Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
അമ്മച്ചിയും ഉണ്ടല്ലോ നോക്കാൻ .അതുകൊണ്ട് അവരവിടെ തന്നെ നിക്കട്ടെ എന്ന് കരുതി .പിന്നെ ജോബിൽ മോൻ ഇതുവരെ പാലുകുടി നിറുത്തിയിട്ടില്ലല്ലോ .അപ്പൊ ഞാനില്ലാതെ ശരിയാവില്ല .അതുകൊണ്ടാ ഇവനെ മാത്രം കൊണ്ടു വന്നത് .
.. അപ്പൊ ടീവി കൊണ്ടോവാൻ തന്നെ ആണ് ഭാര്യയും ഭർത്താവും കൂടി തീരുമാനിച്ച് വന്നിരിക്കുന്നത് ...
താൻ ഇ എം ഐ ക്ക് മേടിച്ച , ആദ്യത്തെ അടവ് പോലും ആയിട്ടില്ലാത്ത ടീവിയ്ക്ക് അതും അതിന്റെ പുതുമ മാറുന്നതിനു മുമ്പ് തന്നെ തന്റെ പെങ്ങളും അളിയനും വില പറയുന്നത് കേട്ട് നിർവികാരതയോടെ സോഫയിൽ കയ്യൂന്നി ആന്റണി നിന്നു .
അങ്ങനെ ടീവിയുടെ കാര്യം തീരുമാനമാക്കി കഴിഞ്ഞപ്പോൾ ജെസ്സി നേരെ പോയത് ഊൺമേശ ലാക്കാക്കിയിട്ടായിരുന്നു.അവിടെ ബ്രെഡ്ഡും ഓംലെറ്റും കണ്ട അവൾ അതെടുത്ത് തിന്നു കൊണ്ടു ചോദിച്ചു .
.. ഏഹ് ഇച്ചായാ .. ഇത്രേയുള്ളോ തിന്നാൻ ..ദേ ബേബിച്ചായാ ബ്രെഡ്ഡും ഓംലെറ്റും വേണോ ..
.. ആ എടുത്തോടി ..ഞാനീ ടീവിയൊന്നു ഓണാക്കുവാ ...
അവൾ അടുക്കളയിൽ മുഴുവൻ പരതുകയായിരുന്നു. ഇല്ല ഒറ്റ മുട്ടപോലും ഇല്ല ബ്രെഡ്ഡും ഇല്ല .സ്റ്റവ്വിൽ കലത്തിൽ അരിയിട്ടിട്ടുണ്ട് പക്ഷെ തിളച്ചു തുടങ്ങിയിട്ടില്ല .
'..ഇച്ചായാ, വേറെ മൊട്ടേം ബ്രഡ്ഡും ഒന്നുംല്ല്യേ?'
അത് കേട്ട് അടുക്കളയിലേക്ക് വന്ന ആന്റണി .
'..ഇല്ലെടി ആകെ രണ്ടു മൊട്ട ഉള്ളതെടുത്താ ഓംലറ്റുണ്ടാക്കിയത്…നിങ്ങള് വരുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ അത് കൊണ്ടു ഒന്നും മേടിച്ചില്ല .. '
.. ഹഹ .. എങ്ങനെ വിളിച്ച് പറയും ..പറഞ്ഞാൽ ഇച്ചായൻ പറയും വീട്ടിലുണ്ടാവില്ല ഇപ്പൊ വീട്ടിലില്ല ..വേറെ
💬 Comments
View all comments