0%

Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]

തോളിൽ കിടന്ന കുഞ്ഞിനെ സോഫയുടെ ഒരു സൈഡിലേക്ക് കിടത്തി .

.. എടി കളിയാക്കിയതൊന്നുമല്ല ..നീ വിഷമിക്കേണ്ടെടി പെണ്ണെ ..

.. ഓ എനിക്കെന്തു വിഷമം നമുക്കിങ്ങനെ ഒരെണ്ണം ഇല്ലല്ലോ ..മ്മടെയാ ത്രേസ്യാമ്മ ചേടത്തീടെ വീട്ടിലൊരെണ്ണം ഉണ്ട് അതിന്റെ നെഗളിപ്പ് ചില്ലറയല്ല ..ആ ജൂലീടെ വീട്ടിലും ഉണ്ട് ഇത് പോലൊരെണ്ണം .. വലിയ ടീവീല് സിനിമ കാണണെങ്കി അങ്ങോട്ടു ചെല്ലാൻ അവള് വിളിച്ചപ്പം തൊലി ഉരിഞ്ഞു പോയ പോലാ എനിക്ക് ..

.. എടി അതിലിപ്പം തൊലി ഉരിയണ്ട കാര്യമൊന്നുമില്ല ..നിനക്കൊരു ടീവിയല്ലേ വേണ്ടത് …ദേ ഇത് നമുക്കങ്ങെടുക്കാം അളിയൻ ഇപ്പൊ ഇത്രേം വലിയ ടീവി വെച്ചോണ്ട് ഒറ്റയ്ക്ക് എന്ത് ചെയ്യാനാ ..ഹഹഹ അല്ലെടി ..

.. ആ അത് ശരിയാ ഇച്ചായന് ടീവി കാണാൻ പോലും സമയം കിട്ടത്തില്ല .അല്ലേങ്കിപ്പിന്നെ ഇത് പോലെ ഞായറാഴ്ച്ച ആവണം .ഞായറാഴ്ച ഒരു ദിവസം കാണാൻ ഇത്രേം വലിയ റ്റീവീടെ ആവശ്യമില്ല ..അല്ലെ ബേബിച്ചായാ ..

.. അതാടി ഞാനും പറഞ്ഞേ .അല്ലെങ്കി തന്നെ അളിയന് ആവശ്യം വരുവാണെങ്കി നമ്മക്കിതങ്ങ്‌ തിരിച്ചു കൊടുക്കാം ന്താ പോരെ ..

പെട്ടന്ന് വിഷയം മാറ്റാനായി ആന്റണി ചോദിച്ചു.

.. അല്ല ജെസ്സീ ..ജോയലും ജേയ്സിലും എന്ത്യേ..അവരെ എന്താ കൊണ്ടു വരാഞ്ഞേ ..

.. ഇച്ചായാ രണ്ടു പേർക്കും സൺഡെ സ്‌കൂളുണ്ട് ..

.. ഒഹ് അത്രയും സമാധാനം ..എന്ന് മനസ്സിലോർത്ത് നിന്നപ്പോ ജെസ്സി .

.. പിന്നതുമല്ല ഇച്ചായാ ..ടീവി കൊണ്ടു പോകുമ്പോ പിള്ളേരെ എല്ലാരേം കൂടി കൊണ്ടു വന്നാ ശരിയാവില്ല.അവിടെ അപ്പച്ചനും

💬 Comments

View all comments