Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
പോകുന്നത്. ഇനിയും ജെസ്സി പല പ്രകടനങ്ങളൊക്കെ കാഴ്ചവെയ്ക്കും..ചിലപ്പോൾ മോഹാലസ്യപ്പെടുകയൊക്കെ ചെയ്യും…അതും ഫലവത്താവുന്നില്ലെന്നു കാണുമ്പോ ചിലപ്പോൾ വശീകരണത്തിന്റെ തന്ത്രം പ്രയോഗിക്കും ..നീ അതിലൊന്നും വീഴരുത് ...
.. ഏഹ് വശീകരണമോ ..എങ്ങനെ വശീകരണം ..അവളെന്റെ പെങ്ങളല്ലേ ..അപ്പൊ എങ്ങനെ വശീകരിക്കാനാണ് ..
.. എടാ അത് നീ ഉദ്ദേശിച്ച പോലത്തെ വശീകരണം ആകണമെന്നില്ല.. ഓരോ പുരുഷനെയും സൃഷ്ടിക്കുമ്പോൾ പിതാവ് അവന് യോജിച്ച ഒരു സ്ത്രീയെയും സൃഷ്ടിക്കുന്നുണ്ടു .ചിലർക്ക് ആ സൃഷ്ടിച്ചത് മതിയാകാതെ വരും ചിലർക്ക് അത് മതിയാകും .അതൊക്കെ ഓരോരുത്തരുടെ മനസ്സ് പോലിരിക്കും …
..എന്നാലും എങ്ങനെ എന്റെ അടുത്ത്..
.. നീ അതൊന്നും കാര്യമാക്കണ്ട.. ഇനിയൊരു സാധനവും അവൾക്കു കൊടുക്കാനുദ്ദേശമില്ലെങ്കി നാളെ തന്നെ നിന്റെ സാധനങ്ങൾ ജെസ്സിയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവരണം…
.. അയ്യോ അതെങ്ങനെ ..അവള് ദേ ഇപ്പം ടീവി കൊണ്ട് പോകാനിരിക്കുവാ ..
.. എടാ അവൾ കഴിവുള്ളവളാണ്. എല്ലാം കാര്യങ്ങളും അവൾ നോക്കിക്കോളും. കെട്ടിയോന്റെ കഴിവുകേട് അവൾ എങ്ങനെയെങ്കിലും നികത്തിക്കോളും. ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നുണ്ടോ..?'
'..പക്ഷെ കർത്താവെ അവൾ വശീകരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ..?'
'..ശരിയേത്, തെറ്റേത് എന്നല്ല കുഞ്ഞാടെ ഞാൻ പറഞ്ഞു തരുന്നത് .. ഒരാൾ ദുസ്സാമർത്ഥ്യം കാണിച്ചാൽ അതു സമ്മതിച്ചു കൊടുക്കരുത് എന്നാണു . സൗമ്യരായവർ ഈ ഭൂമിയ്ക്ക് അവകാശികളാവുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ? ഈ ഭൂമി നിന്നെപ്പോലുള്ളവർക്കാണ്. അതു നടപ്പിലാക്കാനാണ് ദൈവം സ്വന്തം പുത്രനെ ഭൂമിയിലേയ്ക്കയച്ചത്…'
'…കർത്താവേ, ഞാൻ അങ്ങ് പറയണപോലെ ചെയ്യാം...'
..ആ നിനക്കിഷ്ടമുള്ളതു പോലെ ചെയ്യൂ ..ഞാൻ പോവാണ് …
'..എന്താ ആന്റപ്പാ നീ കർത്താവിനെ
💬 Comments
View all comments