Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
വിളിച്ച് കരയണത്? എന്ത് പറ്റി..
മുന്നിൽ നിന്ന് കട്ടപ്പറമ്പിലച്ചന്റെ ശബ്ദം കേട്ട് ആന്റണി പെട്ടന്ന് ഞെട്ടിത്തിരിഞ്ഞു. അച്ചൻ പള്ളിയുടെ ഗേറ്റിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു .ആന്റണി കാണിക്ക വഞ്ചിയോടൊപ്പമുള്ള കുരിശിലേറിയ കർത്താവിന്റെ രൂപത്തിലേക്ക് നോക്കി അത് തന്നെ നോക്കി അനുഗ്രഹിച്ചുവോ? ആ ..
..എന്താ ആന്റണീ എന്ത് പറ്റി ..
..അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ … ഞാൻ വെറുതെ ഇതുവഴിയെ പോയപ്പോൾ ഒന്ന് പ്രാർത്‌ഥിച്ചതാ ..
..ആ ശരി ശരി ..ഇപ്പോഴും എപ്പോഴും സ്തുതിയാക്കിയിരിക്കട്ടെ …അല്ലാന്റണീ.. ആരെയാ വശീകരിക്കാൻ ഉദ്ദേശം..
..ഏഹ്.ആഹ് ഒന്നുമില്ലച്ചോ ..ഞാൻ വെറുതെ ഓരോ പ്രാന്ത് പറഞ്ഞതാ ..
..ആം ആം മനസ്സിലായി മനസ്സിലായി ..ഡാ അവളേം വിളിച്ചോണ്ട് പള്ളീലോട്ട് വാടാ ഞാൻ കേട്ട് നടത്തി തരാം ..അല്ലെങ്കി ഞാനവരോട് സംസാരിക്കാം..
..യ്യോ ഇപ്പൊ വേണ്ടച്ചോ ഞാൻ പറയാം ..ഞാൻ പോട്ടെ..വീട്ടില് പെങ്ങളും അളിയനുമൊക്കെ വന്നിട്ടുണ്ട് ..
..ആഹാ എന്നിട്ടവരെന്താടാ ഇങ്ങോട്ട് വരാഞ്ഞത് .. ഇടവക മാറിയത് കൊണ്ടാണോ..?
..അല്ല അവരിപ്പോഴിങ്ങോട്ട് വന്നതേ ഉള്ളച്ചോ ..
..അവൾക്കും കുടുംബത്തിനും സുഖമാണോടാ ..
..ആന്നച്ചോ ..
അച്ഛനോട് കുശലാന്വേഷണം നടത്തിയിട്ടു അയാൾ കടയിലേക്ക് നടന്നു ..ഈ സമയം വീട്ടിൽ ജെസ്സി ധൃതി പിടിച്ച് ആന്റണിയുടെ മുറി പരിശോധിക്കുകയായിരുന്നു .ഇനി ഇച്ചായൻ തങ്ങളറിയാതെ എവിടെങ്കിലും പൈസ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്നായിരുന്നു അവളുടെ ടെൻഷൻ .
അലമാര തുറന്ന് തുണികളുടെ ഇടയിലും മേശയിലും കിടക്കയുടെ അടിയിലും എന്ന് വേണ്ട സാധാരണ ആളുകൾ പൈസ ഒളിപ്പിച്ച് വെക്കാൻ സാധ്യത ഉള്ളിടത്തെല്ലാം അവൾ തപ്പിപ്പെറുക്കിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ ‘ഇനിയീ
💬 Comments
View all comments