0%

Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]

മൈരൻ പൈസയില്ലെന്ന് പറയുന്നതൊക്കെ നേരാണോ ’ എന്ന് സ്വയം പറഞ്ഞു കൊണ്ട് മേശവിരിപ്പ് പൊക്കി നോക്കിയപ്പോൾ ഒരു നോട്ടീസ് കണ്ടു വെറുതെ എടുത്ത് നോക്കി .ഹോണ്ട സ്‌കൂട്ടറുകളുടെ ചിത്രങ്ങളുള്ള ഏതോ ഷോറൂമിന്റെ ആണ് നോട്ടീസ് കണ്ടപ്പോ അവളുടെ തലച്ചോറിലൂടെ ഒരു വെള്ളിവെളിച്ചം പാഞ്ഞു .

.. ഏഹ് ഇനീപ്പോ ഇച്ചായൻ സ്‌കൂട്ടറു മേടിക്കാൻ പോകുവായിരിക്കുമോ ..??

നോട്ടീസ് ഇരുന്നിടത്ത് തന്നെ വെച്ചിട്ട് അവൾ കൂലങ്കഷമായി ചിന്തിച്ചു .

..കർത്താവേ ഇച്ചായൻ സ്‌കൂട്ടറു മേടിക്കുവാണെങ്കി അത് തനിക്കു തരാൻ പറയണം ..ബേബിച്ചായനു പോലും കൊടുക്കണ്ട ..നാട്ടിലെ അവളുമാരൊക്കെ ഒന്ന് കാണണം താൻ പുത്തൻ സ്‌കൂട്ടറിലൊക്കെ പോകുന്നത് .ഇനീപ്പോ എന്ത് പറഞ്ഞു ഇച്ചായന്റെ കയ്യീന്നു മേടിക്കും .സാധനം ആയിരോം പതിനായിരോം രൂപേടെ സാധനമല്ലല്ലോ …

അല്ലെങ്കി താനിപ്പോ വിലയുടെ കാര്യമൊക്കെ നോക്കുന്നത് എന്തിനാ തനിക്കു അതിലും കൂടുതൽ സ്ത്രീധനം തരാനില്ലെ പിന്നെന്താ ..അല്ല സ്ത്രീധനം താരാനുണ്ടെങ്കിലെന്താ അതിന്റെ കൂടെ ഒരു സ്‌കൂട്ടറും കൂടി തന്നാലിപ്പോ കൊറഞ്ഞൊന്നും പോവത്തില്ലല്ലോ .സ്വന്തം പെങ്ങൾക്ക് വേണ്ടിയല്ലേ അതും പത്തും പലതുമില്ലല്ലോ ഒരേയൊരു പെങ്ങൾക്കല്ലേ .. ഹല്ലാ പിന്നെ …

ഇച്ചായൻ തന്റെ സ്വന്തമാ ഇച്ചായന് ചോദിക്കാനും പറയാനും കൂടപ്പിറപ്പായ താൻ മാത്രമേ ഉള്ളു .പക്ഷെ വണ്ടിയൊക്കെ എങ്ങനാ ചോദിക്കുന്നെ ..ഇത് ഞാനിങ്ങെടുക്കുവാ ഇച്ചായാ എന്നും പറഞ്ഞൊണ്ട് കൊണ്ട് പോയാലും ഇച്ചായൻ വഴക്കൊന്നും പറയില്ല .എന്നാലും ഒരു തൃപ്തി വരുന്നില്ല അങ്ങനങ്ങു വണ്ടി എടുത്തോണ്ട് പോയാൽ ഒന്നും പറഞ്ഞില്ലെങ്കിലും ഇച്ചായന് മനസ്സിൽ പൂർണ സമ്മതം കാണില്ല ..

എങ്ങനെ വന്നാലും ഒരു മാനസികപ്രയാസം ഉണ്ടാവും ആതുറപ്പാ

💬 Comments

View all comments