Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
ആന്തപ്പാ' എന്നാണ്.
മൂന്നാമത്തെ പെഗ്ഗടിച്ചു കഴിഞ്ഞാൽ സംഗതി മാറി. സംബോധനകളുടെ സ്വഭാവം മാറും. 'എടാ നായിന്റെ മോനെ' എന്നാവും വിളി. അതും കഴിഞ്ഞാൽ പിന്നെ താൻ മാത്രമല്ല സകലരും മൃഗസന്തതികളാവും. അപ്പൻ സ്വർഗ്ഗത്തിൽ പോയിട്ടും ഈ സ്വഭാവം മാറ്റിയിട്ടില്ല എന്നല്ലെ കാണിക്കുന്നത്.ഇനി അവിടുന്ന് രണ്ടു പെഗ്ഗടിച്ചോണ്ടു അപ്പന്റെ പ്രേതം വന്നിരിക്കുവാണോ .തിരികെ മുറിയിലേക്ക് വന്ന കട്ടിലിലേക്ക് കിടക്കുമ്പോഴും അയാൾ തിരിഞ്ഞുനോക്കി. ഇല്ല ആരുമില്ല.
“….മകനെ, .. കുഞ്ഞാടെ....”
.. ഏഹ് ..ആരാ ? .. അപ്പാ..
ഇപ്പോൾ സംഗതി ശരിക്കും മാറിയിരിക്കുന്നു. അപ്പൻ ഒരിക്കലും തന്നെ കുഞ്ഞാടെ എന്നു വിളിച്ചിട്ടില്ല. അപ്പോഴും പിന്നിൽ നിന്നുള്ള ശബ്ദം തുടർന്നു.
.. ഡാ കോപ്പേ ഞാൻ നിന്റെ അപ്പനല്ല, കർത്താവാണ്…സാക്ഷാൽ കർത്താവ് .. നിന്നെ കുറച്ച് ഉപദേശിക്കാൻ തീർച്ചയാക്കി വന്നിരിക്കയാണ്. നീ ഇപ്പോൾ പള്ളിയുടെ മുമ്പിലാണെന്ന് മനസ്സിലാക്കിക്കോ . അതിനകത്ത് വന്നിരിക്ക്. എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.
.. ഏഹ് ..എന്റെ കർത്താവേ.. കർത്താവോ …
ആന്റണി അറിയാതെ ചോദിച്ചു പോയി .
.. ഏയ് അല്ല നിന്റപ്പൻ …ഹല്ലാ പിന്നെ ..നീ എന്നെക്കൊണ്ട് അപ്പന് വിളിപ്പിക്കരുത് കേട്ടോ ..
.. അപ്..പ്പൊ കട്ടപ്പറമ്പിലച്ചനോ? ..
.ഡാ അച്ഛനിപ്പോൾ കുർബാന കഴിഞ്ഞ് ഭക്ഷണം കഴിച്ചോണ്ടിരിക്കുവാ .പിന്നെ ഞാൻ നേരിട്ട് വന്നപ്പോ പിന്നെ അച്ഛന്റെ കാര്യമെന്തിനാ … ഓരോരുത്തർക്ക് ഓരോ താല്പര്യങ്ങളല്ലെ കുഞ്ഞാടെ ..
ആന്റണി കണ്ണുകളടച്ച് കൊണ്ട് മനസ്സാലെ പള്ളിക്കകത്തു കയറി. കർത്താവു പറഞ്ഞതു ശരിയാണ്.എങ്ങും ആരുമില്ല അച്ഛനുമില്ല . അയാൾ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തിനിന്നു കൈകൾ നീട്ടി
💬 Comments
View all comments