Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
സ്ഥലമില്ലേ , അതിന് ആരാണ് അവകാശികൾ? നിങ്ങൾ രണ്ടുപേരും മാത്രം അല്ലെ . ..
.. അതെ കർത്താവേ..
.. ആ ഇനിയൊക്കെ നീ സ്വയം ആലോചിച്ചുണ്ടാക്കിയാൽ മതി...
..ആ ഇനി മറ്റൊരു കാര്യം. ഒരു വിവാഹജീവിതവും പ്രതീക്ഷിച്ച് നീ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങിയില്ലെ? ഇരട്ടക്കട്ടിൽ, ഫോം കിടയ്ക്ക, ഫ്രിജ്ജ്, ഊൺമേശ, സോഫ.......ശരിക്കും അതൊക്കെ ഇപ്പോൾ ആരാണ് ഉപയോഗിക്കണത്.. ? ..ഒന്നോർത്ത് നോക്കിയേ ..
ആന്റണി ഓർത്തു. ശരിയാണ്. കട്ടിൽ വാങ്ങിയപ്പോൾ അത് കിടയ്ക്ക സഹിതം നേരെ കൊണ്ടുപോയത് പെങ്ങളുടെ വീട്ടിലേയ്ക്കാണ്. രണ്ടുമാസത്തിനുള്ളിൽ അവൾ കട്ടിൽ വാങ്ങും, അതുവരെ ഉപയോഗിക്കാനാണ് എന്നു പറഞ്ഞുകൊണ്ട്. രണ്ടുമാസം കഴിഞ്ഞു ചോദിച്ചപ്പോൾ അടുത്തമാസം തരാം, അടുത്ത മാസം എന്തായാലും തരാം എന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. വർഷം മൂന്നായി.
ചോദിക്കുമ്പോൾ പറയും 'ഇച്ചായന് കല്യാണം കഴിയുമ്പോഴല്ലെ ഇത്രേം വലിയ കട്ടിൽ ആവശ്യമുള്ളു. അപ്പോൾ എന്തായാലും എത്തിക്കാം.' ഫ്രിജ്ജ് വാങ്ങിയത് രണ്ടു കൊല്ലം മുമ്പാണ്. അതിന് ഈ വീട്ടിൽ രണ്ടാഴ്ച വാഴാനുള്ള യോഗമേ ഉണ്ടായുള്ളു.
' … കൊച്ചുങ്ങള് തണുത്ത വെള്ളത്തിന് ദാഹിക്കുമ്പോ നെഞ്ച് പൊട്ട്വാ…. ഇച്ചായൻ കല്യാണം കഴിക്കുമ്പ കൊണ്ടന്നുതരാം. … ബേബിച്ചായന് അടുത്ത് തന്നെ ബോണസ് കിട്ടും, അപ്പൊ എന്തായാലും ഫ്രിജ്ജ് വാങ്ങണംന്ന് പറഞ്ഞിരിക്കുവാ…' എന്നു പറഞ്ഞ് അതും കടത്തി. പിന്നെ ഡൈനിങ് ടേബ്ൾ, സോഫ......
'…ഇപ്പോൾ നിനക്കു മനസ്സിലാവുന്നുണ്ടോ നിന്റെ പെങ്ങളുടെ കളികൾ…?' ആന്റണിയ്ക്ക് ആലോചിക്കാനുള്ള സമയം കൊടുത്തുകൊണ്ട് കർത്താവ് പറഞ്ഞു.
ശരിയാണ്. താൻ ബുദ്ധിയുപയോഗിക്കാത്തതിന് ദൈവത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. താൻ കല്യാണം കഴിച്ചാൽ ഏറ്റവുമധികം അസൗകര്യമുണ്ടാവുന്നത് ജെസ്സിക്കാണ്.തന്റെ
💬 Comments
View all comments