0%

Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]

കാലം കഴിഞ്ഞാൽ വീടും പുരയിടവും നാലേക്കർ സ്ഥലവും അവൾക്കു കിട്ടുമല്ലോ അതെന്തുകൊണ്ട് താൻ ഇതുവരെ മനസ്സിലാക്കിയില്ല? സാറയെ കല്യാണം കഴിക്കണമെന്നു ഒരിക്കൽ ജെസ്സിയോടതു സൂചിപ്പിച്ചപ്പോൾ അവൾ കഠിനമായി എതിർത്തു.

'…ഇച്ചായ അവര് കൺവെർട്ട്‌സ് ആണ്. നമ്മടെ തറവാട് എവിടെ കിടക്കുന്നു…? ഇച്ചായൻ എന്റെ മാനം നശിപ്പിക്കല്ലെ. …'

…എപ്പോൾ വിളിച്ചാലും സാറാ തന്റെ കൂടെ വരും എന്നുറപ്പാണ് പക്ഷെ ജെസ്സി ഇങ്ങനെ ഇടഞ്ഞു നിൽക്കുമ്പോൾ എന്ത് ചെയ്യും …

'…മകനെ ആന്റണി' എന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്.അവിടെ ഞാൻ എല്ലാവരെയും ഒരുപോലെ ആണ് സൃഷ്ടിച്ചത് .അപ്പോൾ പിന്നെ കൺവെർട്ട്‌സ് എന്നും അല്ലാത്തവരെന്നൊന്നുമില്ല. … എന്നിൽ വിശ്വസിച്ചാൽ എല്ലാവരും സ്വർഗ്ഗത്തിൽ എന്റെ ഒപ്പമാണ് ഇരിക്കാൻ പോകുന്നത്. അപ്പോൾ പിന്നെ എന്തിനാണ് ഭൂമിയിൽ ഈ അകറ്റലിന്റെ ആവശ്യം…?'

'…കർത്താവെ, ഞാൻ എല്ലാം മനസ്സിലാക്കുന്നു….'

കൈകൾ പ്രാർത്ഥനയിൽ കൂപ്പി പിടിച്ചുകൊണ്ട് ആന്റണി പറഞ്ഞു.

'…ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരു കുടുംബജീവിതം നയിക്കാൻ കൊതിതോന്നുന്നു. …'

'…ഹഹ നിനക്കത്രയ്ക്കു ധൃതി ആയോ ..എങ്കി ഞാൻ പറയുന്നപോലെ ചെയ്യുക.ജെസ്സിയെ മയക്കി പാട്ടിലാക്കുക അതേയുള്ളു വഴി ..പെണ്ണൊരുമ്പെട്ടാൽ എന്ന് നീ കേട്ടിട്ടില്ലേ ..

'…കർത്താവേ..'

'…എന്തേ…?'

ആന്റണി പിന്നെ ബാക്കി പറയാൻ മടിച്ചു . പറയാതെത്തന്നെ കർത്താവിന് തന്റെ മനസ്സിലെ വ്യാപാരങ്ങൾ മനസ്സിലാവുന്നുണ്ടെന്ന് അറിഞ്ഞിട്ടും തന്റെ പെങ്ങളെ നിലയ്ക്ക് നിറുത്താൻ കർത്താവിനു പോലും ആവുന്നില്ലേ എന്ന് അയാൾ മനസ്സിൽ പറഞ്ഞു ..കർത്താവൊരു കർത്താവാണോ എന്ന് മനസ്സിൽ ചോദിച്ചു ..

'ഡാ ഡാ കുഞ്ഞാടെ ..അത് വിട് അത് വിട് ..ആ ടോക്ക് ഇവിടെ എടുക്കത്തില്ല

💬 Comments

View all comments