Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
..എല്ലാം ഞാൻ ചെയ്യാനാണെങ്കി പിന്നെ നിന്നെയൊക്കെ സൃഷ്ടിച്ച് ഭൂമിയിലേക്ക് വിടേണ്ട കാര്യം ഇല്ലാരുന്നല്ലോ .. ഞാൻ എല്ലാം കാണുന്നുണ്ടു കേട്ടോ ,ഞാനറിയാതെ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല.
..അയ്യോ കർത്താവേ ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല .
'..സാരമില്ല .. എന്തായാലും നിന്റെ ജീവിതത്തിന്റെ ഗതി മാറ്റാനുള്ള സാധനം ഇപ്പോൾ വണ്ടിയിൽ കേറിയിട്ടുണ്ട്…
…ഏഹ് ..
പെട്ടന്ന് ആന്റണിയുടെ കണ്ണിലൂടെ ഒരു വെള്ളി വെളിച്ചം പോലെ എന്തോ മിന്നിമറഞ്ഞു പോയി .ആന്റണി കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കി .കട്ടിലും മേശയും മാത്രം…
… ആൾത്താരയെവിടെ ..? പുണ്യാളൻമാരെവിടെ ...? ..ന്റെ കർത്താവെവിടെ ...?
ആന്റണി ആകെ കൺഫ്യൂഷനിലായി എന്തൊക്കെയാണ് താനീ ആലോചിക്കുന്നത് ഈ വക വിചാരങ്ങൾ ഒക്കെ കട്ടപ്പറമ്പിലച്ചന്റെ കുർബ്ബാന കേട്ടിട്ടുണ്ടായ മനശ്ശുദ്ധീകരണം കൊണ്ടാണെന്നു അയാൾക്ക് തോന്നി . ആന്റണി അവയെ മനസ്സിൽ നിന്ന് പാടെ തുടച്ചുമാറ്റികൊണ്ടു ആത്മീയത മാറ്റി യാഥാർത്ഥ്യത്തിനു വഴിമാറിക്കൊടുത്തു.
ഉച്ചക്കത്തെയ്ക്ക് വയറിന്റെ കലാപം അടിച്ചമർത്തുന്നതിനായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കാമെന്ന് കരുതി അടുക്കളയിലേയ്ക്കു കടന്നു.ചോറിനു വെള്ളം വെച്ചു തിളച്ചു വന്നപ്പോൾ അരി കഴുകിയിട്ടു .ഇനി എന്തെങ്കിലും കൂട്ടുകറിയും ഒപ്പം മുട്ട പൊരിച്ചതും കൂടി ഉണ്ടാക്കാമെന്ന് വിചാരിച്ചു .ഇന്നലെ തിന്നതിന്റെ ബാക്കി ഷെൽഫിലിരിക്കുന്ന നാലു കഷ്ണം ബ്രഡ് കണ്ടപ്പോൾ ആദ്യം രണ്ടു മുട്ടയും കൂട്ടി അടിച്ചാലോ എന്ന് തോന്നി .ഉടനെ അയാൾ ഉള്ളിയരിഞ്ഞു നല്ലൊരു ഓംലെറ്റുണ്ടാക്കി.
വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ ഓംലെറ്റിന്റെ വാസന ആവോളം ശ്വസിച്ച് അതിനു മുകളിൽ കുരുമുളക് പൊടി വിതറിക്കൊണ്ട് ഒപ്പം നല്ല കടുപ്പത്തിൽ ഒരു കട്ടൻ ചായയുമുണ്ടാക്കി. എല്ലാം മേശപ്പുറത്തു കൊണ്ടു വച്ചു. ലാമിനേറ്റു ചെയ്ത
💬 Comments
View all comments