Chapter Title : ആന്റണിയുടെ വെളിപാടുകൾ [Poker Haji]
ടോപ്പുള്ള നല്ലൊരു ഡൈനിങ് ടേബ്ൾ വാങ്ങിയത് പെങ്ങൾ അവളുടെ വീട്ടിൽ കൊണ്ടുപോയി വച്ചിരിക്കയാണ്. അവൾ പറയുന്നത് ശരിയാണ്. താനുണ്ടോ അതെന്നും തുടച്ച് വൃത്തിയാക്കാൻ പോകുന്നു? അവൾ പറഞ്ഞു. ഇച്ചായൻ കല്യാണം കഴിക്കുമ്പൊ ഞാനിത് തിരിച്ചു കൊണ്ടരാം. പോരെ...ആ നടന്നത് തന്നെ ..
പ്‌ളെയ്റ്റും ആവി പറക്കുന്ന ചായയും മുമ്പിൽ വച്ച് ആന്റണി പ്രാർത്ഥിക്കാൻ തുടങ്ങി.
'..കർത്താവെ, രാവിലത്തെ അപ്പം തന്നതിന് നന്ദി. ഇതുപോലെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണം തരുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കു വിഷമമുണ്ടാക്കുന്ന കാര്യം ഇത് ഞാൻ ഒറ്റയ്ക്കിരുന്നു കഴിക്കണമല്ലൊ എന്നതാണ്. ആരാണ് എന്റെ ജീവിത ഗതി മാറ്റാനുള്ള സാധനവുമായി വണ്ടി കേറിയിരിക്കുന്നതു ..കർത്താവിനു എന്നെയിങ്ങനെ വട്ടു കളിപ്പിക്കാതെ ഈ അപ്പം പങ്കിടുവാൻ ആരെയെങ്കിലും പറഞ്ഞയച്ചുകൂടെ…?
പ്രാർത്ഥന കഴിഞ്ഞ് ആന്റണി ഒരു ബ്രെഡ് എടുത്ത് മടക്കി അതിനിടയിൽ ഓംലെറ്റ് വെച്ച് ഒരു കടി കടിച്ചു ചവച്ച് തുടങ്ങിയപ്പോൾ പെട്ടെന്ന് വാതിൽക്കൽ ഒരു മുട്ട് കേട്ടു .അതിന്റെ കൂടെ കാളിംഗ് ബെല്ലടിക്കുന്നു, വീണ്ടും ബെൽ , പല ശബ്ദത്തിൽ മുട്ടുകൾ.
ആരാണത് ഇത്ര ക്ഷമയില്ലാതെ വന്നിരിക്കുന്നത് ..ഇനി കർത്താവ് പറഞ്ഞ പോലെ സാധന കൊണ്ടു വന്ന ഡെലിവറിക്കാരൻ വല്ലതുമാണോ .. എഴുന്നേറ്റ് വാതിൽ തുറന്നു. പെട്ടന്ന് ഒരു പട മുഴുവൻ ഇരച്ചു കയറുന്നത് പോലെ ജെസ്സിയും അളിയനും ധൃതിയിൽ അകത്തേക്ക് കേറി വന്നു .അത് കണ്ടു ആന്റണി നിസ്സഹായനായി നോക്കി നിന്നു.
മൈര് ..
ആന്റണി പെട്ടന്ന് പുറത്തേക്കൊക്കെ എത്തി നോക്കി. ഭാഗ്യം മൂന്നു മക്കളിൽ ഏറ്റവും ഇളയത് മാത്രമേ ഉള്ളു .മൂത്തത് രണ്ടും അച്ഛനെയും അമ്മയെയും കടത്തി
💬 Comments
View all comments