0%

Chapter Title : ആന്റി ഹീറോ 1 [~empu®an]

Author : ~empu®an Read All Parts 746

എന്നോടായി....

മം... ഊണ് കഴിക്കാൻ വിളിക്കാ...ചിക്കൻ ആയെന്ന്...

അളിയാ എന്നാ കുറച്ചു കറി എടുക്കടാ...

ഒന്ന് പോടാ മൈരേ.... ഞാൻ ടൗണിലാന്നാ പറഞ്ഞിരിക്കുന്നെ.. ഇനി കറി എടുക്കാനെന്നും പറഞ്ഞുകൊണ്ട് അങ്ങ് കേറി കൊടുത്താൽ മതി...

ഫസ്റ്റ് പെഗ്ഗ് കഴിക്കുന്നതിനിടെ ഞാൻ പറഞ്ഞു...

ഡാ കാർത്തി , പ്രവി എന്താണ് ഇന്ന് സൺ‌ഡേ ആയിട്ട് പരുപാടി..??

എന്ത് പരുപാടി..?

ഒരു ബൈക്ക് റൈഡ് പോയാലോ....

എന്റെ പൊന്നു ദീപു നിനക്ക് വല്ല പ്രാന്ത് ഉണ്ടോ... അടിച്ചു ഫിറ്റായിട്ട് ബൈക്ക് റൈഡ് പോവാൻ...

എടാ ഇപ്പോഴല്ല വൈകുന്നേരം...

ഞാനൊന്നും ഇല്ല... ഒന്നാമത് വണ്ടീടെ സർവീസ് തെറ്റി കിടക്കാ... പോരാത്തതിന് കുറച്ചു പണികളും ഉണ്ട്... നാളെ എന്തായാലും സർവീസിന് കേറ്റീട്ടെ ഞാനിനി വണ്ടി ലോങ്ങ്‌ എടുക്കുന്നുള്ളു...

അളിയാ പ്രവി നീയപ്പോ നാളെ ലീവാണോ..

ദീപു എന്നോടായി ചോദിച്ചതും...

മം... ആഹ് പിന്നെ നാളെ എനിക്ക് നിന്റെ വണ്ടി വേണം... എന്റെ കൂടെ ഷോറൂമിലേക്ക് വന്നിട്ട് എന്റെ വണ്ടി അവിടെ കൊടുത്ത ശേഷം ഞാൻ നിന്നെ ജോലി സ്ഥലത്ത് കൊണ്ടുവിടാം... അതാവുമ്പോ വൈകുന്നേരം നിന്നെയും കൂട്ടി നേരെ വണ്ടി എടുക്കാൻ പോവാലോ....

മം.. ശെരി... അല്ലളിയാ അപ്പൊ നാളെ മൊത്തം മോൻ വീട്ടിലാണല്ലോ.... എന്താണ് പരുപാടി...

ഓഹ്.. എന്ത് പരുപാടി അളിയാ...

അതൊക്കെ പിന്നെ ഇപ്പൊ ഇതവസാനിപ്പിക്കാൻ നോക്കിയേ... മനുഷ്യന് വിശക്കാൻ തുടങ്ങി...

അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും അടിച്ചും സമയം ഒരുപാട് കടന്നുപോയി...

ഡാ അളിയാ ഞാൻ എന്നാ പോവട്ടെ സമയം ഒരുപാടായി.... വൈകുന്നേരം ഇറങ്ങാം...

ഞാനെണീറ്റ് തിരിഞ്ഞു നടക്കാനൊരുങ്ങവേ അവരോടായി

💬 Comments

View all comments