Chapter Title : ആന്റിയുടെ മോനൂസ് [SameerM]
പടുത്തം കഴിഞ്ഞു പുറത്തേക്ക് പോവാൻ വേണ്ടി നിക്കുവാണെന്നും പറഞ്ഞു.അങ്കിളിനു എക്സ്പോർട്ടിങ് ബിസിനസ്സ് ആയതുകൊണ്ട്, ഇടക്ക് ഒന്നു രണ്ടു മാസത്തേക്കൊക്കെ നാട്ടിൽ ഉണ്ടാവാറും ഇല്ല, അങ്ങിനെ പറഞ്ഞു വന്നപ്പോഴാണ്, ആന്റിയുടെ മൂത്ത മകൻ പാസ്സ്പോർട്ടിന് അപ്പ്ളൈ ചെയ്യാൻ ഇരിക്കുക ആണെന്നും, എന്നൊക്കെ ഉള്ള കാര്യം പറഞ്ഞത്.ഞാൻ കുറച്ചു നാൾ മുന്നേ എടുത്തതുകൊണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു..
എന്നോട് അതൊക്കെ ഒന്നു വാട്സാപ്പിൽ അയച്ചിട്ടേക്കുവാൻ പറഞ്ഞു.ആൻറി കുറച്ച് ശരീരം ഒക്കെ നോക്കുന്ന ആളായതുകൊണ്ട് ഞങ്ങളുടെ ഇടയിലേക്ക് ഡയറ്റിനെപ്പറ്റി ഒക്കെ സംസാരം കടന്നു വന്നു. ഞാനും അത്യാവശ്യം നല്ല രീതിയിൽ ബോഡി നോക്കുന്ന ആളായതുകൊണ്ട് കൊണ്ട് ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു സംസാരം ഉടലെടുത്തു.
ആൻറി: ഞാൻ ജിമ്മിന് പോകുന്നുണ്ടെടാ, പിന്നെ അത്യാവശ്യം ഡയറ്റും ഒക്കെ നോക്കുന്നുണ്ട് അതുകൊണ്ട് ആണ് ഇങ്ങനെയെങ്കിലും ഇരിക്കുന്നത്.
ഞാൻ : അത് നല്ല കാര്യമല്ലേ, ഈ പ്രായത്തിലും ജോലിയുടെ തിരക്കിനിടയിൽ ഇങ്ങനെയൊക്കെ നോക്കാൻ പറ്റുന്നത് തന്നെ വലിയ കാര്യമാണ്.മെലിഞ്ഞ പഴേ ബോഡി ഒക്കെ മാറി നല്ല അടിപൊളി ആയിട്ടുണ്ട്.
ആന്റി : ബോറടിച്ച് ഇരുന്നപ്പോൾ വെറുതെ പോയിത്തുടങ്ങിയതാണ്, ഞങ്ങളുടെ ഫ്ളാറ്റിലെ തന്നെ, പിന്നെ ഒരു ശീലമായി പിന്നെ ഇപ്പൊ വേറെ പരിപാടിയൊന്നും ഇല്ലാത്തോണ്ട് ചെയ്യുന്നു.
ഞാൻ : അത് ശരിയാ, അങ്കിൾ എപ്പോഴും നാട്ടിൽ ഉണ്ടാവില്ലല്ലോ, പിന്നെ അവര് രണ്ടുപേരും ആഴ്ചയിൽ ഒക്കെ അല്ലെ വരുള്ളൂ,പിന്നെ വെറുതെ ഇരിക്കുന്നതിലും നല്ലത് ഇങ്ങനെയൊക്കെ ഉള്ളത് ആണ്.
ആന്റി : ഫ്ളാറ്റിൽ ഉള്ളവർ ഉണ്ട് കൂട്ടിന്, അങ്ങനെ പോയി നോക്കിയതാ, ഇപ്പോ ഇങ്ങനെ ആയികിട്ടി?
ഞാൻ : എന്തായാലും
💬 Comments
View all comments