Chapter Title : ആന്റിയുടെ വിധേയൻ 5 [സാഗർ കോട്ടപ്പുറം]
വെച്ചു ഉണ്ടായ ദുരനുഭവം ഞാൻ അറിഞ്ഞു. എനിക്കും സങ്കടമായി വായിച്ചപ്പോൾ .
അമ്മായിയെ മറ്റൊരു കണ്ണിൽ കൂടി ഞാൻ കണ്ടതിന്റെ ദേഷ്യമാണ് എന്റെ അടുത്തെന്നു എനിക്ക് അത് വായിച്ചപ്പോൾ മനസിലായി. പക്ഷെ അത് വായിച്ചാ ശേഷവും അമ്മായിയെ ഞാൻ അനുസരിച്ചത് എനിക്ക് അമ്മായിയെ ശരിക്കും ഇഷ്ടമുള്ളത് കൊണ്ടാണ്.
എന്റെ പ്രായത്തിലുള്ള ഒരാളോട് പ്രായത്തിന്റെ അറിവില്ലായ്മ ആയി കണ്ട് ക്ഷമിക്കാവുന്നതല്ലേ ഉണ്ടായിരുന്നുള്ളു. എനിക്ക് അമ്മായിയോട് ദേഷ്യം ഒന്നുമില്ല . ഉപദ്രവങ്ങൾ ഏറ്റു വാങ്ങാനായി ഞാൻ ഇനിയും അവിടെക്കില്ല ."
എന്നൊക്കെ ഞാൻ ആ കത്തിൽ എഴുതി വെച്ചാണ് സ്ഥലം വിട്ടത്. അന്ന് ഞാൻ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ അമ്മായി അമ്മയെ ഫോണിൽ വിളിച്ചു.
"നീ ബീനയോടു പറയാതെ ആണോ അവിടന്ന് പോന്നത് " 'അമ്മ ഫോണും പൊതി പിടിച്ചു റൂമിൽ ഓരോന്ന് ആലോചിച്ചു കിടക്കുന്ന എന്റെ അടുത്തെത്തി..
"ആ " എന്ന് ഞാൻ മൂളി..
"ധ അവൾക്കെന്തോ നിന്നോട് സംസാരിക്കണം എന്ന് " 'അമ്മ ഫോൺ എന്റെ നേരെ നീട്ടി..
ഞാനതു വാങ്ങി ചെവിയോട് ചേർത്തു.
"ഹലോ " അമ്മായിയുടെ സ്വരത്തിൽ ഒരു മൃദു സമീപനം വന്ന പോലെ എനിക്ക് തോന്നി..
"ഹലോ " ഞാൻ മറുപടി നൽകി..
"എനിക്ക് നിന്നെ പെട്ടെന്ന് ഒന്ന് കാണാൻ പറ്റുമോ ? " അമ്മായി ശബ്ദം ഇടറിക്കൊണ്ടാണ് സംസാരിക്കുന്നത് എന്ന് എനിക്ക് തോന്നി. സാദാരണ എന്നോട് കൽപ്പിക്കുന്ന ആളാണ് ഇപ്പോൾ ഒരു അപേക്ഷയുടെ സ്വരം.
"എന്താ കാര്യം ..വന്നിട്ട് ആളെ നരകിപ്പിക്കാൻ അല്ലെ , ഇനി
💬 Comments
View all comments