0%

Chapter Title : ആന്റിയുടെ വിധേയൻ 5 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 1.2K

ആ ഭീഷണി വേണ്ട " ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു.

"ഇല്ല ..ഒന്നും ഇണ്ടാവില്ല ..എന്റെ വാക്കാണ് ..നീ ഇങ്ങോട്ടേക്കു തിരിച്ചു വരണം" എന്ന് പറഞ്ഞ ഉടൻ അമ്മായി കട്ട് ചെയ്തു.

ഞാൻ അന്ന് അപ്പോൾ തന്നെ അമ്മായിയുടെ വീട്ടിലേക്കുവീടിനടുത്തുള്ള കൂട്ടുകാരന്റെ ബൈക്കും വാങ്ങി പോയി.

ഞാൻ ചെല്ലുമ്പോൾ അമ്മായി ഉമ്മറത്ത് തന്നെ ഉണ്ടാരുന്നു. ഒരു കറുത്ത ബ്ലൗസും കറുപ്പിൽ വെള്ള ഡിസൈൻ ഉള്ള സാരിയുമാണ് വേഷം.

ഞാൻ ഉമ്മറത്തേക്ക് കയറിയ ഉടൻ അമ്മായി വന്നു കെട്ടിപിടിച്ചു. എന്റെ തോളിൽ അമ്മായി തല ചായ്ച്ചു നിന്നു.

"ചെ ചെ..എന്താ ഇത് അമ്മായി എന്നെ വിട്ടിട്ടു വിളിപ്പിച്ചു കാര്യം പറയൂ" ഞാൻ അമ്മയിൽ നിന്നും കുതറി മാറി..

"നിന്റെ കത്ത് ഞാൻ വായിച്ചു. നിന്നോട് വേണമെങ്കിൽ എനിക്ക് ക്ഷമിക്കാമായിരുന്നു പക്ഷെ ഞാൻ നിന്നെ വല്ലാതെ ദ്രോഹിച്ചു എന്ന് എനിക്ക് തോന്നി"...അമ്മായി ഒന്ന് നിർത്തി..

"എന്റെ ഭൂതകാലം എനിക്കും മോഹനുമല്ലാതെ മറ്റൊരാൾക്കും അറിയില്ല ,ഇപ്പോൾ നിനക്കു അറിയാം അത്..ആളുകൾക്ക് മുൻപിൽ ഞങ്ങൾ നല്ല ഭാര്യ -ഭർത്താക്കന്മാരായി അഭിനയിച്ചു. എന്നാലും അയാളെ എനിക്ക് അറപ്പാണ്..അയാളോടുള്ള ദേഷ്യം എന്നെ അവിടുന്നങ്ങോട്ട് ഭ്രാന്തിയെ പോലെ ആക്കി.."

ഞാൻ അമ്മായിയുടെ കുമ്പസാരം കേട്ട് വാ പൊളിച്ചു നിന്നു. ഇവരിത്രക്കൊക്കെയേ ഉള്ളോ എന്ന് ഞാൻ മനസ്സിലോർത്തു.

"പക്ഷെ..എല്ലാം അറിഞ്ഞിട്ടും നീ പിന്നെയും സഹിച്ചു ഇവിടെ നിന്നതു എന്തിനാ " അമ്മായി എന്നെ ചോദ്യ ഭാവത്തിൽ നോക്കി..

"നിങ്ങളോടുള്ള ദേഷ്യം പിന്നെ സഹതാപം ആയി , ചെറിയൊരു ന്യായം നിങ്ങളുടെ ഭാഗത്തും ഉണ്ട്..നിങ്ങളെ ഞാൻ ആണല്ലോ മറ്റൊരു

💬 Comments

View all comments