0%

Chapter Title : ആന്റിയും തങ്കച്ചായനും 3 [San]

Author : Kambikathakal Read All Parts 799

കഴിച്ചിട്ട് കിടക്കാൻ പറഞ്ഞു" ഞാൻ ആന്റിയോട് നല്ല സുഖമില്ല നമുക്ക് ആശുപത്രി പോയാലോ എന്ന് ചോദിച്ചു. ആന്റി പേടിച്ചിട്ട് പെട്ടെന്ന് തന്നെ എന്നോട് എഴുന്നേറ്റ് ഡ്രസ്സ് മാറാൻ പറഞ്ഞു. ആന്റിയും എന്നിട്ട് റൂമിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി ആ പാദസരം എടുത്ത് എന്റെ പാന്റിന് പോക്കറ്റിൽ വെച്ചിട്ട് റൂമിൽ നിന്നും ഇറങ്ങി. ആന്റിയും പെട്ടെന്ന് റെഡിയായി വന്നു. ആന്റി ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു വേണ്ട നമുക്ക് സ്കൂട്ടറിൽ പോകാം. ഇത്തിരി കാറ്റു കൊണ്ട് കഴിഞ്ഞാൽ ചിലപ്പോൾ കുറച്ച് ആശ്വാസം കിട്ടുമായിരിക്കും. ആന്റിക്ക് പക്ഷേ സ്കൂട്ടർ ഓടിക്കാൻ അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. സാരമില്ല ഞാൻ ഓടിക്കാൻ ആന്റി പുറകിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞുകൊണ്ട് ഞാൻ താക്കോൽ വണ്ടിയുടെ അടുത്തേക്ക് പോയി. ആന്റിയും ഒന്നും പറയാതെ എന്നോടൊപ്പം വന്നു. വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ ആന്റി എന്റെ പുറത്ത് തിരുമ്മി തരുന്നുണ്ടായിരുന്നു. എനിക്കാണെങ്കിൽ ചിരി വന്നിട്ട് വയ്യായിരുന്നു. ആ പാവത്തിനെ ഇത്രയും പേടിപ്പിക്കേണ്ടയിരുന്നു എന്ന് തോന്നി. പക്ഷേ ഇതല്ലാതെ ആന്റിയെ ഈ സമയത്ത് ഒറ്റയ്ക്ക് പുറത്ത് കിട്ടാൻ വേറെ ഒരു മാർഗ്ഗവുമില്ല എന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്കിടയ്ക്ക് ആന്റി എന്നോട് കുഴപ്പം എന്തെങ്കിലും തോന്നുന്നുണ്ടോ വണ്ടി ഓടിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ആശുപത്രിയുടെ അടുത്തെത്താറായപ്പോൾ ഞാൻ ആന്റിയോട് നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോയാലോ എന്ന് ചോദിച്ചു. വല്ലാത്ത വിശപ്പ് തോന്നുന്നു. ആന്റി എന്നോട് അടുത്തുള്ള ഒരു ഹോട്ടലിൽ കൊണ്ടുപോയി നിർത്താൻ പറഞ്ഞു. ആ വൃത്തിയില്ലാത്ത സ്ഥലത്ത് എന്തിനാ കയറുന്നത് വീണ്ടും അസുഖം കൂടുകയുള്ളൂ എന്ന്

💬 Comments

View all comments