Chapter Title : ആൻസി മമ്മിയും ജോണും പിന്നെ അവന്റെ അങ്കിളും [എബിൻ]
ബെല്ലടിക്കാൻ തുടങ്ങി.. നീ കൂട്ടുകാരുടെ ലിസ്റ്റില് ഞാൻ ഫോണെടുത്തിട്ട് വരാന്നും പറഞ്ഞ് മമ്മി റൂമിലേക്ക് കയറി... ഞാൻ അപ്പൊഴേ ഏട്ടനോട് പറഞ്ഞതല്ലേ.. ഇതൊന്നും നടക്കില്ലാന്ന് മമ്മി കുറച്ച് ദേഷ്യത്തിൽ പറയുന്നകേട്ടാണ് എബിൻ റൂമിലേക്ക് ചെന്നത്.. എന്താ മമ്മീന്ന് ചോദിച്ചതും ദേ അവൻ വന്നിട്ടുണ്ട് ഏട്ടൻ തന്നെ പറഞ്ഞോന്നും അവനോട് പറയെന്നും പറഞ്ഞ് മമ്മി ഫോൺ ലൗഡ് സ്പീക്കറിലിട്ടു... പപ്പ നാളെ വരില്ലാന്ന് അറിഞ്ഞതും അവന് ആകെ സങ്കടമായി. പപ്പ നാളെ വരാന്ന് വാക്ക് തന്നെയല്ലേ നാളെ എങ്ങനേലും പപ്പ വന്നേ പറ്റൂ എന്നും പറഞ്ഞ് എബിൻ ശാഠ്യം പിടിക്കാൻ തുടങ്ങി..
എടി നീ അവനെയൊന്ന് പറഞ്ഞ് മനസിലാക്ക്.
ഞാൻ എന്തു പറയാനാ ഏട്ടനല്ലേ വരാമെന്നും പറഞ്ഞ് അവന് ആശ കൊടുത്തത്... ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ പോകുവാണ് എന്നൊക്കെ പറഞ്ഞ കൊണ്ട് ഞങ്ങളാണേൽ ഇവിടെ ലിസ്റ്റ് ഇടാൻ പോകുവായിരുന്നു...
എടി ഞാൻ ഇന്ന് പോരാൻ വേണ്ടി മുംബൈയിൽ നിന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്തതാ.. അന്നേരമാ ജോസേട്ടൻ വിളിച്ചത്.. അയാള് നാട്ടിലേക്ക് ഇന്ന് പോരും അത്യാവശ്യമായി അബുദാബിയിലേക്ക് നാളെ എത്തണം ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞൂ...
ഓ അത് കേട്ട ഉടനെ അബുദാബിക്ക് പോകാൻ തയ്യാറായല്ലേ... നാളത്തെ കാര്യം പറഞ്ഞ് ലീവ് മേടിക്കാൻ വയ്യാരുന്നോ.. മമ്മി ദേഷ്യത്തിൽ പറഞ്ഞൂ..
ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് നാളെ അതുകൊണ്ടാ... നിനക്കറിയാവുന്നതല്ലേ.. ജോസേട്ടന് എന്നെ അത്രക്ക് കാര്യമായ കൊണ്ടല്ലേ എല്ലാം എന്നെ ഏൽപിക്കുന്നേ..
ഓ ഏട്ടന്റെ തലേലാണല്ലോ കമ്പനി...ഒരു ജോസേട്ടനും കമ്പനിയും.. ഞാൻ വെക്കുവാ.. എന്താന്ന് വെച്ചാ ചെയ്യെന്നും പറഞ്ഞ് മമ്മി
💬 Comments
View all comments