Chapter Title : ആണുകാണൽ [ഋഷി]
സെറ്റുമുണ്ടുമുടുത്ത് മനോഹരിയായി വന്ന ഉമയോടൊപ്പം ഉണ്ണി അവരുടെ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തി. വലിയ കാറിൻ്റെ പിൻസീറ്റിൽ ഉമയോടൊപ്പം വിരലുകൾ കോർത്തവനിരുന്നു. അമ്പലത്തിൻ്റെ വലിയ ആൽത്തറയിൽ ഡ്രൈവർ കൊണ്ടുവന്ന കടുപ്പമുള്ള ചായയും പ്രിയതമയോടൊപ്പം മൊത്തി അവനേതോ വേറിട്ടൊരു ലോകത്തിലായിരുന്നു. മുറിവെണ്ണയും, രാത്രി ഉറങ്ങുന്നതിനു മുന്നേ ഗോമതിയമ്മ ചന്തിയിൽ പുരട്ടിയ അന്നയേൽപ്പിച്ച ക്രീമും അവൻ്റെ മുറിവുകൾ ഇത്തിരിയുണക്കിയിരുന്നു. ബുദ്ധിമുട്ടില്ലാതെ ഇപ്പോൾ ചന്തിയമർത്തി ഇരിക്കാം.
ഏട്ടാ. ഇരിക്കുമ്പം നോവുന്നോ? ഉമ മൃദുവായ സ്വരത്തിൽ ചോദിച്ചു. ഇല്ല. അവൻ പറഞ്ഞു. ഇന്നും കോലോത്ത് കഴിഞ്ഞാൽ മതി. നാളെ രാവിലെ അമ്മ കണ്ണനെ ഇല്ലത്തു വിടാൻ ഡ്രൈവറോടു പറഞ്ഞിട്ടുണ്ട്.
ഞാനിറങ്ങുന്നതിനു മുന്നേ ഉമ വരില്ലേ? അവൻ്റെ സ്വരത്തിലെ ആകാംക്ഷയറിഞ്ഞ് അവൾ ഉള്ളിൽ മന്ദഹസിച്ചു. ഇല്ലെൻ്റെ ഏട്ടാ. അവൻ്റെ മുഖം മങ്ങുന്നതു കണ്ടപ്പോൾ അവൾ കൈ നീട്ടി അവൻ്റെ മുടിയിലൂടെ വിരലുകളോട്ടി. ഞാനെൻ്റെ ഉണ്യേട്ടനെക്കാണാൻ ഇല്ലത്തു വരില്ലേ! മാത്രമല്ല അടുത്താഴ്ച്ച മുതൽ എന്നും ഏട്ടൻ കോലോത്തു വരണംന്നാണ് അമ്മ പറഞ്ഞത്. നമ്മുടെ സ്വത്തുക്കളൊക്കെ നോക്കാൻ അമ്മയെ സഹായിക്കാൻ. ഏട്ടൻ കാര്യങ്ങളൊക്കെ കണ്ടു മനസ്സിലാക്കണം. വക്കീലും കാര്യസ്ഥനുമൊക്കെയുണ്ട്. അമ്മയും. അവളവൻ്റെ മുടിയിൽ നിന്നും വിരലുകൾ ആ കഴുത്തിലേക്കിറക്കി, മെല്ലെത്തലോടി... ആഹ്.. അവനാ സുഖത്തിൽ ലയിച്ചിരുന്നു.
അവളെണീറ്റു. ചുറ്റിലും നോക്കി. ആലിൻ്റെ മറവിലാണ്. ആരുമില്ല. അവൾ കുനിഞ്ഞ് അവൻ്റെ മുഖം കൈക്കുടന്നയിൽ കോരിയെടുത്ത് അവനെ അമർത്തിയുമ്മവെച്ചു. ആ നനുത്ത ചോരപൊടിയുന്ന ചുണ്ടുകൾ നോവിക്കാതെ അവൾ കടിച്ചീമ്പി. അവളുടെ നാവ് അധികാരത്തോടെ അവൻ്റെ വായ്ക്കുള്ളിലേക്കു കടന്ന് അവൻ്റെ നാവുമായി കെട്ടിപ്പിണഞ്ഞു...
എത്രയോ നേരം നീണ്ടുനിന്ന ചുംബനത്തിൻ്റെയൊടുവിൽ അവരകന്നപ്പോൾ ഉണ്ണിയുടെ മുഖം
💬 Comments
View all comments