Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
അവിടെ നിന്നു..
പിന്നെ കോൾ ബട്ടൻ പ്രെസ്സ് ചെയ്തു ചെവിയിൽ വെച്ചു...
ഒരു തവണ മുഴുവൻ റിങ് ചെയ്തു. പക്ഷെ ഫോൺ എടുക്കുന്നില്ല..
ഇനി എന്നോട് മിണ്ടാൻ മടിയായതുകൊണ്ടാണോ?...
ഏയ് ഇല്ല.. ഇന്ന് രാവിലെയും അവൻ എന്നോട് മിണ്ടിയതാണ്..
ഇനി ബസ്സിൽ മറ്റോ ആയിരിക്കുമോ.. എത്താറയിട്ട് എടുക്കാത്തതാണോ..
മനസ്സിനൊരു സമാധാനം ഇല്ല.. ഞാൻ വീണ്ടും കാൾ ചെയ്തു..
ദൈവമെ.. ഇനി എന്തായിരിക്കും ഫോൺ എടുക്കാത്തത്.. എന്റെ മനസ്സിൽ ആധി കൂടി...
ക്ലാസിൽ കൂട്ടുകാർ ഒന്നും ഇല്ലെങ്കിലും അവന്റെ കൂടെ ഇരിക്കുന്ന ഒരു കുട്ടിയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഞാൻ വേഗം അതിലേക്ക് വിളിച്ചു..
"ഹലോ.."
"ഹലോ ഞാൻ അർജുന്റെ അമ്മയാണ്.."
"മനസ്സിലായി ആന്റി.. എന്തേ വിളിച്ചേ.."
"അവൻ ഇതുവരെ വീട്ടിൽ എത്തീട്ടില്ല.. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.. മോൻ അവനെ ഇന്ന് കണ്ടായിരുന്നോ "
"മ്മ്... അവൻ ഇന്ന് മൂന്ന് മണിക്കേ ഇറങ്ങിയല്ലോ ആന്റി.."
അങ്ങനെയെങ്കിൽ ഇനി അവൻ എവിടെ പോയിക്കാണും..
"ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് വിളിച്ചുനോക്കാം.."
"ശെരി മോനെ.. കിട്ടിയാൽ ഒന്ന് വിളിക്കണേ..."
"വിളിക്കാം ആന്റി.."
എല്ലാറ്റിനും കാരണം ഞാനാണ്.. പാവം അവൻ ഇന്ന് രാവിലെയും എന്നോട് സംസാരിക്കാൻ വന്നതാണ്..
ഞാനെന്നെ സ്വയം പഴിച്ചു...
മൂക്കിന്റെ തുമ്പത്ത് ദേഷ്യവും അനാവശ്യമായ വാശിയും!
രമ്യ പറഞ്ഞ ഓരോ വാക്കുകളും എന്റെയുള്ളിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു..
ഞാൻ വേഗം രമ്യയെ വിളിച്ചു..
"ഹലോ"
"എന്താടി..."
"രമ്യാ... അപ്പു.. അവൻ ഇതുവരെ വന്നിട്ടില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.."
"എടി.. നീ വിഷമിക്കാതെ... അവൻ എവിടെ പോവാനാ.."
"അറിയില്ല... എനിക്ക് പേടിയാവുന്നു.."
"അവനിങ്ങ് വന്നോളും.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.."
എനിക്ക് വാക്കുകളില്ലായിരുന്നു...
"നീ അവനുമായിട്ട് വഴക്കിട്ടല്ലേ... നിന്നെ നേരത്തെ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു.."
"ഞാൻ.."
"എനിയവൻ അങ്ങോട്ട് പോയിട്ടുണ്ടാവുമോ.."
രമ്യ ചോദിച്ചു...
"അവൻ പോവുമോ?"
"ഞാനൊന്ന് അഞ്ജുവിനെ വിളിക്കട്ടെ... നീ പേടിക്കാതെ ഇരിക്ക്.."
"മ്മ്.."
ഇനി രമ്യ പറഞ്ഞതുപോലെ അങ്ങോട്ട് പോവുമോ?..
ഞാൻ പെട്ടന്ന് ഡോർ ലോക്ക് ചെയ്തു വണ്ടി എടുത്തു ഞങ്ങളുടെ പഴയ വീട്ടിലേക്ക് പായിച്ചു...
POV Shift
💬 Comments
View all comments