Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോകി... എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുഴുകിയിറങ്ങി... എന്റെ കൈകൾ അവളുടെ കയ്യിൽ മുറുകിയിരുന്നു....
"അപ്പു എന്നെ വിട്ട് പോവുമോ രമ്യാ?...."
അതൊരു അലർച്ചയായിരുന്നു...
അവളെന്നെ നിശ്ചലയായി നോക്കിനിന്നു... അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു... അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു....
"ഇല്ലെടി ഞാൻ... ഞാൻ വെറുതെ പറഞ്ഞതാ.."
ആവളെന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ്...എന്നാൽ അതൊന്നും എന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല...
"നീ പേടിക്കണ്ട.. നീയെന്ന് പറഞ്ഞാൽ അപ്പുവിന് ജീവനാ.. നിന്നെ ചതിച്ചത്കൊണ്ട് തന്നെ അവനും അയാളെ ഇഷ്ടമല്ല.. നിനക്ക് വിഷമമാവുന്നത് ഒന്നും അവൻ ചെയ്യില്ല.. അതിനവന് പറ്റില്ല.."
അവൾ കൂട്ടിച്ചേർത്തു...
കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു....
"എടീ.. നീ ഇങ്ങനെ ഇമോഷണൽ ആവാതെ... നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ..."
...
നീ പണ്ടെത്ര പാവമായിരുന്നു... എന്ത് കൂൾ ആയിരുന്നു, എന്ത് ഹാപ്പി ആയിരുന്നു...
...
"നീ മനസ്സുതുറന്നൊന്ന് ചിരിച്ചിട്ട് എത്ര കാലമായി?"
...
നിനക്ക് ആ പഴയ ജിഷ ആയിക്കൂടെ...
രമ്യയുടെ വാക്കുകൾ എന്നെ വല്ലാതെ ഉലച്ചു...
അൽപനേരം കൂടെ അവിടെ ഇരുന്ന ശേഷം ഞങ്ങൾ പിരിഞ്ഞു....
റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങാൻ നേരം അപ്പുവിന് ഇഷ്ടപെട്ട ഭക്ഷണം വാങ്ങാൻ ഞാൻ മറന്നില്ല.. പുറത്തിറങ്ങി സ്കൂട്ടിയുമെടുത്തു ഞാൻ വീട്ടിലേക്ക് കുതിച്ചു...
രമ്യയെ കണ്ടതുകൊണ്ട് വീട്ടിലെത്താൻ കുറച്ചു വൈകിയിരുന്നു.. അപ്പു ഇപ്പോ വന്നിട്ടുണ്ടാവും.. ഇനി അവനോട് മിണ്ടാതെ ഇരിക്കരുത് എന്നൊക്കെ ഓർത്ത് ഞാൻ വേഗം വണ്ടി വിട്ടു...
ഞാൻ ഗേറ്റ് തുറന്നു വണ്ടി മുറ്റത്തേക്ക് എടുത്തു.. ഹെൽമെറ്റ് ബൂട്ടിൽ വെച്ചശേഷം അവന് കൊണ്ടുവന്ന പലഹാരവും എടുത്ത് ഞാൻ വരാന്തയിൽ കയറി ഡോർ തുറക്കാൻ നോക്കി.. ഡോർ ലോക്ക് ആണ്..
അവിടെ അവന്റ ചെരുപ്പ് ഉണ്ടോ എന്ന് നോക്കി.. പക്ഷെ ഇല്ലായിരുന്നു.. ചാവി ചെടിച്ചട്ടിയുടെ ഉള്ളിൽ തന്നെ ഉണ്ട്..
അവൻ വരുന്ന സമയം കഴിഞ്ഞു.. നേരം ഇരുട്ടി തുടങ്ങി... ഇനി എവിടെ പോയിക്കാണും..
ഞാൻ ഡോർ തുറന്നു സാദനങ്ങൾ എല്ലാം അകത്തു വെച്ചു.. എന്നിട്ട് വേഗം എന്റെ ബാഗിൽ നിന്ന് ഫോൺ എടുത്ത് അവന്റെ നമ്പർ എടുത്തു ഒരു നിമിഷം
💬 Comments
View all comments