0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 42011

അച്ഛന്റെ മറ്റേ ബന്ധം ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ എല്ലാം മാറിയിരുന്നേനെ... എന്നാലും ചേച്ചി എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ പോയത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല..

ശെരിയാണ് അച്ഛന് ഞങ്ങൾ രണ്ടുപേരെയും വലിയ ഇഷ്ടമായിരുന്നു.. ഞങ്ങളുടെ എന്ത് ആഗ്രഹവും അമ്മയേക്കാൾ അച്ഛനോടാണ് ഞങ്ങൾ പറഞ്ഞിരുന്നത്.. അത് അച്ഛന് പറ്റുന്നതാണെങ്കിൽ സാധിച്ചു തരുകയും ചെയ്യുമായിരുന്നു..

ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്ന് തിരികെ പോന്നു.. എന്നേ വീട്ടിൽ വിടും എന്ന് കരുതിയ എനിക്ക് തെറ്റി.. ചേച്ചി നേരെ ഞങ്ങളുടെ പഴയ വീട്ടിലേക്കാണ് പോയത്.. അച്ഛനും ചേച്ചിയും ഇപ്പോൾ താമസിക്കുന്ന വീട്..

"ചേച്ചി... അമ്മ എന്നേ അന്വേഷിക്കുന്നുണ്ടാവും.." വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു.

"നീ എത്രയായി ഇങ്ങോട്ട് വന്നിട്ട്.. വാ ഒന്ന് കേറീട്ട് പോവാം... നിന്നെ ഞാൻ കൊണ്ടാക്കി തരും..."

അച്ഛൻ അപ്പോഴേക്കും ഇറങ്ങി ചെന്ന് ഡോർ തുറന്നു വീട്ടിലെ ലൈറ്റ് ഇട്ടു..

"കേറി വാടാ.." അകത്തേക്ക് കേറാൻ മടിച്ചു നിൽക്കുന്നത് കണ്ട് ചേച്ചി എന്നെ വിളിച്ചു..

അന്ന് അമ്മയുടെ കൂടെ പോയതിന് ശേഷം ഇപ്പോഴാണ് ഈ വീട്ടിലേക്ക്‌ വരുന്നത്.. ഞാൻ അകത്തേക്ക് കയറി.. സാധനങ്ങൾ എല്ലാം പഴയപോലെ തന്നെ ഉണ്ട്..

"നമ്മുടെ പഴയ റൂം തന്നെയാണ് ഞാൻ ഇപ്പോഴും യൂസ് ചെയ്യുന്നേ .." ചേച്ചി എന്നെ നോക്കി പറഞ്ഞു.. ഞാനും ചേച്ചിയും ഒരുമിച്ചായിരുന്നു പണ്ട് കിടന്നിരുന്നത്..

ഞാൻ സ്റ്റെപ്പ് കേറി മുകളിലത്തെ നിലയിൽ എന്റെ പഴയ റൂമിലേക്ക് നടന്നു.. ചേച്ചിയും എന്റെ പുറകെ വന്നു.

ബെഡ്‌ഡിലും അവിടെയും ഇവിടെയുമായി ചേച്ചിയുടെ ഡ്രസ്സ് കിടപ്പുണ്ട്.. പക്ഷെ ഈ മുറി ഉപയോഗിക്കുന്നതാണെന്ന് തോന്നില്ല..

"നിന്റെ സാധനങ്ങൾ ഒന്നും ഞാൻ എടുത്ത്മാറ്റിയിട്ടില്ല.. എല്ലാം അവിടെതന്നെ ഉണ്ട്.. ഇടയ്ക്ക് പൊടി തൂത്ത് വെയ്ക്കും.." ഞാൻ അവിടെയൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ചേച്ചി പറഞ്ഞു.

ഞാൻ മെല്ലെ എന്റെ സ്റ്റഡി ടേബിളിന്റെ അടുത്തേക്ക് ചെന്നു..

അതെ.. അത് അവിടെ തന്നെ ഉണ്ടായിരുന്നു.. ഞങ്ങളുടെ ഫാമിലി ഫോട്ടോ.. ഞാനത് കയ്യിലെടുത്തു നോക്കി.. ചേച്ചി അത് കണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഞാൻ ഇപ്പൊ വരാം.. ചേച്ചി അതും പറഞ്ഞു

💬 Comments

View all comments