Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
എന്നെ നോക്കി ഇരിക്കുകയാണ്.. അത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് നോട്ടം മാറ്റി പുറത്തേക്ക് നോക്കി ഇരുന്നു..
കുറച്ചു കൂടെ മുന്നോട്ട് എത്തി വണ്ടി ഒതുക്കി നിർത്തി..
"മ്മ്.. ഇറങ്ങിക്കേ.." ചേച്ചി എന്നെ നോക്കി പറഞ്ഞു..
ഞാൻ ഇറങ്ങാൻ മടി ഉള്ളത് പോലെ അവിടെ തന്നെ ഇരുന്നു..
"നിനക്ക് ചെറുപ്പത്തിൽ കടല് ഭയങ്കര ഇഷ്ടമായിരുന്നില്ലേ.. വന്നേ.." ഒടുവിൽ ചേച്ചി ഇറങ്ങി വന്നു എന്റെ സൈഡിലെ ഡോർ തുറന്നു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
"അപ്പൂ.. ദേ വന്നില്ലെങ്കിൽ ചേച്ചി പിണങ്ങും കേട്ടോ.." ഞാൻ അവിടെ തന്നെ ഇരുന്നപ്പോൾ പരിഭവം നടിച്ചു ചേച്ചി പറഞ്ഞു.. അത് കണ്ടപ്പോൾ പിന്നെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ ചേച്ചിയുടെ കൂടെ പോയി..
അച്ഛൻ കാറിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത കടയിലേക്ക് പോവുന്നത് കണ്ടു.
ബീച്ചിൽ അതികം ആളുകളൊന്നും ഇല്ലായിരുന്നു..ഞാൻ അസ്തമയ സൂര്യനെ നോക്കി അവിടെ നിന്നു..
"നിനക്ക് ഇതുവരെ അച്ഛനോടുള്ള ദേഷ്യം മാറിയില്ലേ.." ചേച്ചി എന്റെ അടുത്ത് വന്നു നിന്നുകൊണ്ട് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല..
"നമ്മുടെ അച്ഛൻ പാവല്ലേടാ.. അച്ഛന് നിന്നെ എത്ര ഇഷ്ടാണെന്ന് നിനക്ക് അറിയില്ലേ.." ചേച്ചി തുടർന്നു.
"മോളേ.. ദാ.." അപ്പോൾ അച്ഛൻ രണ്ട് കോൺ ഐസ്ക്രീം വാങ്ങി അങ്ങോട്ട് വന്നു..
"മ്മ്.." ചേച്ചി ഒരെണ്ണം എന്റെ നേരെ നീട്ടി..
ഞാൻ ഒന്ന് മടിച്ചുകൊണ്ട് വാങ്ങിച്ചു..
ചേച്ചി കയ്യിലുള്ള ഐസ്ക്രീം നുണയുവാൻ തുടങ്ങി..
"നീ എന്താ.. കഴിക്കാത്തെ.." ഞാൻ ഐസ്ക്രീം കയ്യിൽ പിടിച്ചു കഴിക്കാതെ നിൽക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു.
അപ്പോൾ ഞാൻ മെല്ലെ കുറച്ചു നുണഞ്ഞു...
അച്ഛന് വേണ്ടേ... ചേച്ചി അച്ഛനെ നോക്കി ചോദിച്ചു...
വേണ്ട മോളെ.. മോളു കഴിച്ചോ..
അത് പറ്റില്ല കുറച്ചു കഴിച്ചോ.. 'ചേച്ചിയുടെ പകുതി കഴിച്ച ഐസ്ക്രീം' അച്ഛന്റെ നേരെ നീട്ടി ചേച്ചി പറഞ്ഞു.
അച്ഛന്നത് വാങ്ങി കഴിക്കാൻ തുടങ്ങി..
കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു.. പഴയ കാര്യങ്ങളൊക്കെ ഓർത്ത് അച്ഛനോട് ഞാൻ മിണ്ടും എന്ന് കരുതിയായിരിക്കണം ചേച്ചി ബീച്ചിലേക്ക് വരാൻ തീരുമാനിച്ചത്...പക്ഷെ അച്ഛൻ അമ്മയോട് ചെയ്തത് ഓർത്തപ്പോൾ എനിക്ക് മിണ്ടാൻ തോന്നിയില്ല..
ഒരുപക്ഷെ
💬 Comments
View all comments