0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 70.1K

വേഗം രമ്യയെ വിളിച്ചു..

"ഹലോ"

"എന്താടി..."

"രമ്യാ... അപ്പു.. അവൻ ഇതുവരെ വന്നിട്ടില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.."

"എടി.. നീ വിഷമിക്കാതെ... അവൻ എവിടെ പോവാനാ.."

"അറിയില്ല... എനിക്ക് പേടിയാവുന്നു.."

"അവനിങ്ങ് വന്നോളും.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.."

എനിക്ക് വാക്കുകളില്ലായിരുന്നു...

"നീ അവനുമായിട്ട് വഴക്കിട്ടല്ലേ... നിന്നെ നേരത്തെ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു.."

"ഞാൻ.."

"എനിയവൻ അങ്ങോട്ട് പോയിട്ടുണ്ടാവുമോ.."

രമ്യ ചോദിച്ചു...

"അവൻ പോവുമോ?"

"ഞാനൊന്ന് അഞ്ജുവിനെ വിളിക്കട്ടെ... നീ പേടിക്കാതെ ഇരിക്ക്.."

"മ്മ്.."

ഇനി രമ്യ പറഞ്ഞതുപോലെ അങ്ങോട്ട് പോവുമോ?..

ഞാൻ പെട്ടന്ന് ഡോർ ലോക്ക് ചെയ്തു വണ്ടി എടുത്തു ഞങ്ങളുടെ പഴയ വീട്ടിലേക്ക് പായിച്ചു...

POV Shift

കോളജിൽ എങ്ങനെയോ സമയം തള്ളിനീക്കി ഒരു 3 മണി ആയപ്പോൾ ഞാൻ കോളേജിൽ നിന്നിറങ്ങി സ്ഥിരമായി ബസ്സിന്‌ കാത്ത് നിൽക്കുന്ന സ്ഥലത്ത് വന്നു നിന്നു.

"അപ്പൂ.."

ഞാൻ ശബ്ദം കെട്ടിടത്തേക്ക് നോക്കി.

ചേച്ചിയായിരുന്നു.. ചേച്ചി എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു.. ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

"എന്താടാ.. സുഖമാണോ നിനക്ക്.. അമ്മയ്ക്ക് സുഖമാണോ.." ചേച്ചി സന്തോഷത്തോടെ ചോദിച്ചു.

"മ്മ്.." ഞാൻ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് മൂളി..

ഇപ്പൊ തലയ്ക്ക് വേദനയുണ്ടോ... ചേച്ചി തലയിൽ തൊട്ടുനോക്കി...

ഇല്ല..

"എന്താ അപ്പൂ.. നീ ആകെ വല്ലാതിരിക്കുന്നെ.. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലേ നീ.." ചേച്ചി എന്നെ നോക്കി ചോദിച്ചു.

"കഴിച്ചു ചേച്ചി.." ഞാൻ മനസ്സിൽ വന്നത് പറഞ്ഞു.

"നീ കള്ളം പറയുവാ.. നിന്നെ കണ്ടാൽ അറിയാം ഒന്നും കഴിച്ചിട്ടില്ല ന്ന്.."

"അല്ല ചേച്ചി.."

ശെരിക്കും ഞാൻ ഉച്ചക്ക്

💬 Comments

View all comments