0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 70.1K

ഒന്നും കഴിച്ചില്ലായിരുന്നു.. പക്ഷെ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്..

"വാ.. നമക്ക് എന്തേലും കഴിക്കാം.." ചേച്ചി എന്റെ കയ്യിൽ പിടിച്ച്ക്കൊണ്ട് പറഞ്ഞു.

"വേണ്ട ചേച്ചി.." ഞാൻ വീണ്ടും പറഞ്ഞു നോക്കി..

"നീ ഞാൻ വിളിച്ചാ വരൂലേ ടാ.." ചേച്ചിയുടെ മുഖം വാടി.. അത് കണ്ടപ്പോൾ എനിക്ക് വിഷമമായി..

"അതൊന്നും അല്ല.."

"എന്നാ എന്റെ കൂടെ വാ.." അങ്ങനെ ഞാൻ ചേച്ചിടെ കൂടെ അടുത്തുള്ള ഒരു കടയിൽ കേറി.. കടയിലെ ടേബിളിന് ഇരു വശത്തായി ഞങ്ങൾ ഇരുന്നു.

"എന്താടാ നീ അമ്മയോട് എന്തേലും വഴക്കുണ്ടാക്കിയോ.." ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ ഒന്ന് ഞെട്ടികൊണ്ട് ചേച്ചിയെ നോക്കി..

"അ.. അപ്പൊ അതാണ് കാര്യം.."

"അമ്മയോട് എന്ത് വഴക്കാ ഉണ്ടാക്കിയെ.. അമ്മ വഴക്ക് പറഞ്ഞോ നിന്നെ.."

മ്ച്ചു.. ഞാൻ ഇല്ല എന്ന അർദ്ധത്തിൽ ശബ്ദമുണ്ടാക്കി

"പിന്നെന്താ.. എന്നോട് പറയാൻ പറ്റാത്തത് ആണോ.."

ഞാൻ തലകുനിച്ചു...

"എങ്കി പറയണ്ട.."

ഞാൻ വീണ്ടും ചേച്ചിയുടെ മുഖത്തേക്ക് നിഷ്കളങ്കതയോടെ നോക്കി..

"മ്മ്.. നിനക്കെന്താ കഴിക്കാൻ വേണ്ടേ.."

ഞാൻ ഒന്നും മിണ്ടിയില്ല.

"ചേട്ടാ എന്താ കഴിക്കാനുള്ളെ.." ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവിടെ ഉള്ള ചേട്ടനെ വിളിച്ചു പൊറോട്ടയും ബീഫും ഓഡർ ചെയ്തു.. ചേച്ചി ഒന്നും കഴിച്ചില്ല.. ഞാൻ കഴിക്കുന്നതും നോക്കി അവിടെ ഇരുന്നു..

"ഇപ്പൊ നാല് മണി ആയല്ലേ ഉള്ളു.. നീ എന്റെ കൂടെ വാ നമുക്കൊരു സ്ഥലം വരെ പോവാം.." കഴിച്ചു കഴിഞ്ഞപ്പോൾ ചേച്ചി എന്നെ നോക്കി പറഞ്ഞു.

"ഞാനില്ല ചേച്ചി.." എനിക്കെന്തോ താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞു.

"നീ എന്റെ കൂടെ വരില്ലേ

💬 Comments

View all comments