0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 70.2K

"ആരാടാ.." ഫോണിലേക്ക് തുറിച്ചു നോക്കികൊണ്ടിരിക്കുന്ന എന്നോട് ചേച്ചി ചോദിച്ചു..

ഞാൻ ഒന്ന് പതറി.. പിന്നെ ഒന്നും മിണ്ടാതെ ഫോൺ ചേച്ചിയുടെ നേരെ നീട്ടി..

ചേച്ചി ഫോണിലേക്കു നോക്കി.. പിന്നെ എന്റെ മുഖത്തേക്ക് നോക്കി..

എന്നിട്ട് ഇൻഡിക്കേറ്റർ ഇട്ട് കാർ ഇടത് സൈഡിലേക്ക് ഒതുക്കി നിർത്തി.. എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ചേച്ചി ഡോർ തുറന്നു പുറത്തേക്ക് പൊയി..

അമ്മയുമായി പിരിഞ്ഞ ശേഷം അച്ചനെ ഞാൻ പിന്നെ കണ്ടിട്ടില്ല.. അച്ഛനോട് എനിക്ക് ദേഷ്യമുണ്ടോ എന്ന് ചോദിച്ചാൽ.. എനിക്കറിയില്ല..

"നമുക്ക് പോവാം..?" അല്പസമയം കഴിഞ്ഞപ്പോൾ ഡോർ തുറന്നുകൊണ്ട് ചേച്ചി ചോദിച്ചു.. എന്നിട്ട് കാറിൽ കേറി ഫോൺ ഡാഷിൽ വെച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു..

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.. ചേച്ചിയുടെ മുഖം വാടിയിട്ടുണ്ട്.. ഒരുപക്ഷെ അച്ഛനായിരുന്നിട്ടും ആരാണെന്ന് ചോദിച്ചപ്പോൾ പറയാതിരുന്നത് കൊണ്ടാവുമോ..?

"എന്താടാ നീ ഇങ്ങനെ നോക്കുന്നെ.." ചേച്ചിയെ മിഴിച്ചു നോക്കുന്നത് കണ്ട് ചേച്ചി എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..

"മ്ച്ചും.." എന്ന് ശബ്ദമുണ്ടാക്കി പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിലേക്ക് നോക്കി ഇരുന്നു..

കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല..

വണ്ടി ഒരു ബിൽഡിംഗ്‌ ന് മുന്നിൽ ചെന്ന് നിർത്തി..

"അപ്പൂ.. നീ ഇവിടെ ഇരുന്നോ ചേച്ചി പെട്ടന്ന് വരാം.." എന്ന് പറഞ്ഞു ചേച്ചി ഇറങ്ങി ആ ബിൽഡിങ്ങിലേക്ക് പോയി..

"മ്മ്.." ഒന്ന് മൂളി ഞാൻ അവിടെ തന്നെ ഇരുന്നു..

5 മിനുട്ട് കഴിഞ്ഞിട്ടും ചേച്ചിയെ കാണാതെ ആയപ്പോൾ ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി അവിടെയൊക്കെ നോക്കി.. പക്ഷെ അവിടെയെങ്ങും കണ്ടില്ല.. പിന്നെ

💬 Comments

View all comments