Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
ഞാൻ കാറിന്റെ സൈഡിൽ ചാരി നിന്ന് റോഡിലെ വണ്ടികൾ നോക്കി അങ്ങനെ നിന്നു.
"അപ്പൂ.."
നല്ല പരിചിതമായ ഒരു പരുക്കൻ ആൺ ശബ്ദം.. ഞാൻ ശബ്ദം കെട്ടിടത്തേക്ക് നോക്കി..
അച്ഛൻ..!
അച്ഛനെ കണ്ടപാടെ ഞാനൊന്നു ഞെട്ടി.. എന്തുകൊണ്ടാണ് എന്നെനിക്കറിയില്ല..
"എത്രയായി മോനെ ഒന്ന് കണ്ടിട്ട്.. മോന് സുഖമാണോ?.." അച്ഛൻ അതും ചോദിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..
പെട്ടന്ന് ഒഴിഞ്ഞുമാറുന്ന പോലെ ഞാൻ കുറച്ചു പുറകിലേക്ക് നീങ്ങി നിന്നു.. എനിക്കങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്..
അത് അച്ഛന് വിഷമമായി എന്ന് മുഖത്ത് നിന്ന് മനസിലാക്കാം..
"അച്ഛാ കണ്ടില്ലേ അപ്പൂനെ.. ഞാൻ പറഞ്ഞപ്പോ അച്ഛൻ വിശ്വസിച്ചില്ലല്ലോ.." ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..
"നീ എന്താ അച്ഛനെ കണ്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നെ.." ചേച്ചി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ നിന്നു.. അച്ഛന്റെ മുഖത്ത് നോക്കാൻ എന്തോ മടിയുള്ളപോലെ..
"അപ്പൂ.. ടാ.. അച്ഛനോട് മോന് ദേഷ്യമാണോ.." അച്ഛൻ ചോദിച്ചു.. അച്ഛന്റെ ശബ്ദം ഇടറിയിരുന്നു..
അത് കേട്ടപ്പോൾ എനിക്ക് വിഷമമായി.. ഞാനാകെ സമ്മർദ്ധത്തിൽ ആയി.. അച്ഛനോട് മിണ്ടണോ.. ഞാൻ ഒന്നും മിണ്ടാതെ നിന്നാൽ അച്ഛന് അത് വിഷമമാവില്ലേ.. അല്ലെങ്കിൽ കുറച്ചു വിഷമിക്കട്ടെ.. അമ്മയെ ചതിച്ചിട്ടല്ലേ.. എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി..
"ചേച്ചി.. ഞാൻ പൊക്കോട്ടെ.." ഒടുവിൽ ചേച്ചിയുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്ന് ഞാൻ ചോദിച്ചു..
"എന്താ അപ്പൂ.. എന്തുപറ്റി.. നമ്മടെ അച്ഛനല്ലേ.." ചേച്ചി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല..
"എങ്കിൽ നമുക്ക് പോവാം.. നീ കാറിൽ കേറി ഇരുന്നോ.." അത്രയും പറഞ്ഞു ചേച്ചി
💬 Comments
View all comments