0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 70.2K

ഡോർ തുറന്നുതന്നു.

ഞാൻ മടിച്ചുകൊണ്ട് കാറിലേക്ക് കേറിയിരുന്നു..

ചേച്ചി അച്ഛനെ കുറച്ചു അപ്പുറത്തേക്ക് വിളിച്ചു എന്തോ സംസാരിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു..

"വണ്ടി അച്ഛൻ എടുക്കുന്നോ.." ഒടുവിൽ ചേച്ചി മുന്നിലെ ഡോർ തുറക്കുന്നതിനിടെ ചോദിച്ചു..

"വേണ്ട, മോളെടുത്തോ.. അച്ഛൻ പുറകിൽ കേറിക്കോളാം.." അച്ഛൻ പറഞ്ഞു.

ഞാൻ കരുതിയത് അച്ഛൻ ഞങ്ങളുടെ കൂടെ വരില്ല എന്നായിരുന്നു.. എനിക്കിപ്പോൾ കാറിൽ നിന്ന് ഇറങ്ങിപ്പോവാൻ ആണ് തോന്നിയത്..

"പോവാം.." ചേച്ചി കയറി ഇരുന്നുകൊണ്ട് ചോദിച്ചു..

വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു.. യാത്രയ്ക്കിടയിൽ ഞാനൊന്നും മിണ്ടിയില്ല..

കുറച്ചു ദൂരം പിന്നിട്ടപ്പോൾ വണ്ടി പെട്ടന്ന് മെയിൻ റോഡിൽ നിന്ന് ഇടത് സൈഡിലേക്ക് വളച്ചു ഒരു പോക്കറ്റ് റോഡിലേക്ക് കയറി.. ഞാനപ്പോൾ ചേച്ചിയെ നോക്കി.. ചേച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.

കുറച്ചു മുന്നോട്ട് എത്തിയപ്പോൾ റോഡ് സൈഡിൽ ബോർഡിൽ ബീച്ച് എന്ന് എഴുതി വെച്ചത് കണ്ടു..

പണ്ട് ഒരുപാട് പ്രാവശ്യം ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഇവിടെ വന്നിരുന്നത് എനിക്ക് ഓർമവന്നു.. ഞാൻ മിററിലൂടെ അച്ഛനെ ഒന്ന് നോക്കി. അച്ഛൻ എന്നെ നോക്കി ഇരിക്കുകയാണ്.. അത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് നോട്ടം മാറ്റി പുറത്തേക്ക് നോക്കി ഇരുന്നു..

കുറച്ചു കൂടെ മുന്നോട്ട് എത്തി വണ്ടി ഒതുക്കി നിർത്തി..

"മ്മ്.. ഇറങ്ങിക്കേ.." ചേച്ചി എന്നെ നോക്കി പറഞ്ഞു..

ഞാൻ ഇറങ്ങാൻ മടി ഉള്ളത് പോലെ അവിടെ തന്നെ ഇരുന്നു..

"നിനക്ക് ചെറുപ്പത്തിൽ കടല് ഭയങ്കര ഇഷ്ടമായിരുന്നില്ലേ.. വന്നേ.." ഒടുവിൽ ചേച്ചി ഇറങ്ങി വന്നു എന്റെ സൈഡിലെ ഡോർ തുറന്നു എന്റെ കയ്യിൽ പിടിച്ചുകൊണ്ട്

💬 Comments

View all comments