Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
ഉപയോഗിക്കുന്നതാണെന്ന് തോന്നില്ല..
"നിന്റെ സാധനങ്ങൾ ഒന്നും ഞാൻ എടുത്ത്മാറ്റിയിട്ടില്ല.. എല്ലാം അവിടെതന്നെ ഉണ്ട്.. ഇടയ്ക്ക് പൊടി തൂത്ത് വെയ്ക്കും.." ഞാൻ അവിടെയൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ചേച്ചി പറഞ്ഞു.
ഞാൻ മെല്ലെ എന്റെ സ്റ്റഡി ടേബിളിന്റെ അടുത്തേക്ക് ചെന്നു..
അതെ.. അത് അവിടെ തന്നെ ഉണ്ടായിരുന്നു.. ഞങ്ങളുടെ ഫാമിലി ഫോട്ടോ.. ഞാനത് കയ്യിലെടുത്തു നോക്കി.. ചേച്ചി അത് കണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
ഞാൻ ഇപ്പൊ വരാം.. ചേച്ചി അതും പറഞ്ഞു റൂമിൽ നിന്നിറങ്ങി താഴേക്ക് പോയി..
ഞാൻ ഓരോ പഴയ കാര്യങ്ങളൊക്കെ ഓർത്തു അതിലെ നടന്നു..
പിന്നെ റൂമിൽനിന്ന് ഇറങ്ങി ഞാൻ ബാൽക്കണിയിലെ ഡോർ തുറന്നു പുറത്തേക്ക് നോക്കി..
"ടാ.."
ഞാൻ തിരിഞ്ഞ് നോക്കി.. ചേച്ചി ഡ്രസ്സ് ഒക്കെ മാറി ഒരു തുടയുടെ പകുതി വരെ നീളമുള്ള ഷോർട്സും, T-shirt ഉം ഇട്ട് വന്നു നിൽക്കുന്നു..
ചേച്ചി അല്ലെ നേരത്തെ ഞങ്ങളുടെ പഴയ റൂം ആണ് യൂസ് ചെയ്യുന്നത് എന്ന് പറഞ്ഞത്.. ചിലപ്പോ ഡ്രസ്സ് താഴെ ആയിരിക്കും ഉണ്ടാവുക.. ഇനി ഞാൻ ഇവിടെ ഉള്ളതുകൊണ്ടാവുമോ?.. ഞാനോർത്തു..
"ചേച്ചി എന്നേ കൊണ്ടുവിടും എന്ന് പറഞ്ഞിട്ട്?.. "ഞാൻ ചോദിച്ചു
"കുറച്ചൂടെ കഴിഞ്ഞിട്ട് പോവാടാ.. ഇനി നീ എപ്പോ വരാനാ ഇങ്ങോട്ട്..."
"അതല്ല..." ഞാൻ ഡ്രെസ്സിൽ നോക്കികൊണ്ട് പറഞ്ഞു..
"പിന്നെ..?" ചേച്ചി എന്നെ നോക്കിയ ശേഷം സ്വയം ദേഹത്തേക്ക് നോക്കി.. "ഓ.. ഡ്രസ്സ് മാറിയത്കൊണ്ടാണോ.. ഞാൻ രാവിലെ വീട്ടീന്ന് ഇറങ്ങിയതാ.. ആകെ മുഷിഞ്ഞു.. അതുകൊണ്ട് മാറ്റിയതാടാ..."
"ഓഹ്... "
"നീ പേടിക്കണ്ട നിന്നെ ഞാൻ കൊണ്ടുവിട്ടോളാം..." ചേച്ചി ചിരിച്ചുകൊണ്ട് എന്റെ തോളിലൂടെ
💬 Comments
View all comments