Chapter Title : ആരതി 12 [സാത്താൻ]
കൈക്ക് പിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചു.
"പിണങ്ങല്ലേടാ ചക്കരെ... ദേ ഞാൻ എണീറ്റു.... " അതും പറഞ്ഞു എണീറ്റ ശേഷം അവളുടെ മുടിയിഴകളിലൂടെ കൈ ഓടിച്ചുകൊണ്ട് പറഞ്ഞു
എന്നിട്ട് അവൻ തന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി ചുംബിച്ചു. അത്രയും നേരം ഊതി വീർപ്പിച്ച അവളിലെ പരിഭവവും ദേഷ്യവും എല്ലാം കാറ്റുപോയ ബലൂൺ കണക്കെ പോയി മറഞ്ഞു. അവന്റെ പ്രവർത്തികൾ ആസ്വദിച്ചുകൊണ്ട് അവന്റെ മുടിയിഴകൾ തലോടി തന്നോട് കൂടുതൽ ചേർത്തുകൊണ്ട് അവളും നിന്ന്. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ അവനിൽ നിന്നും അകന്നുമാരി. എന്താണ് കാര്യം എന്നറിയാതെ ഒരു ചോദ്യഭാവത്തോടെ അവൻ അവളെ നോക്കി.
തന്റെ മുഖത്ത് തെളിഞ്ഞുനിന്ന നാണവും മറ്റു വികാരങ്ങളും അടക്കികൊണ്ട് അവൾ പറഞ്ഞു.
"അതെ കൂടുതൽ നേരം നിന്നാൽ ചിലപ്പോൾ ഇനിയും വൈകും അതുകൊണ്ട് മതി വേഗം കുളിച്ചൊരുങ്ങി വരാൻ നോക്ക് ഞാൻ കാപ്പി എടുത്ത് വെക്കാം."
അതുപറഞ്ഞു അടുക്കളയിലേക്ക് ഓടുന്ന സൂസിയെ അവന്റെ മാത്രം പൊന്നുവിനെ നോക്കി ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവൻ ഇരുന്നു... തന്റെ ജീവിതത്തിൽ ഇതുവരെ നടന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ ഓരോന്നും അവൻ ആലോചിച്ചുകൊണ്ട് പതിയെ എഴുന്നേറ്റ് ബ്രഷും പേസ്റ്റും എടുത്ത് ബാത്റൂമിലേക്ക് നടന്നു.
FLASHBACK... ➡️➡️➡️➡️➡️
അന്ന് ജോണിനെ കൂടി അവസാനിപ്പിച്ചു ശേഷം എന്തോ നേടിയെടുത്ത യോദ്ധാവിനെപോലെ സന്തോഷത്തോടെയാണ് അർജുൻ നിന്നിരുന്നത്. തന്റെ കുടുബം നശിപ്പിച്ചവരെയും സഹോദരനെ ഇല്ലാതാക്കിയവരെയും പേരിനുപോലും ഒരു തലമുറ അവശേഷിപ്പിക്കാതെ മുചൂടും നശിപ്പിച്ച സന്തോഷം അവൻ ആഘോഷിക്കുക ആയിരുന്നു എന്ന് തന്നെ പറയാം. ഇതുവരെ നടന്ന ഓരോന്നും അവൻ
💬 Comments
View all comments