0%

Chapter Title : ആരതി 12 [സാത്താൻ]

Author : Kambikathakal Read All Parts 438

പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ഒന്നിനും ഒരു തെളിവും അവശേഷിപ്പിക്കാതെ നശിപ്പിച്ച ശേഷം വീട്ടിലെത്തിയ അവൻ സന്തോഷത്തോടെ തന്നെ അവിടെ ആഘോഷിച്ചു. പിറ്റേന്ന് തന്നെ ഗോകുൽ അവിടെ നിന്നും സ്ഥലം കാലിയാക്കി. അവൻ എപ്പോഴും അങ്ങനെയാണ് വന്ന കാര്യം കഴിഞ്ഞാൽ ഉടനെ സ്ഥലം കാലിയാക്കും. മുൻപേ തീരുമാനിച്ചപോലെ അവനോടും ആരതിയോടും സംസാരിച്ചു എങ്കിലും രണ്ടുപേർക്കും അതിനോട് താല്പര്യം ഇല്ലായിരുന്നു. കൂടുതൽ നിർബന്ധിക്കാനും ആരും മുതിർന്നില്ല.

ഇതൊക്കെ കണ്ട ഷോക്കിൽ നിന്നും വിട്ടുമാറാതെ നിന്ന അർച്ചനയെ ആരതിയും സൂസനും കൂടി എല്ലാം പറഞ്ഞു മനസ്സിലാക്കി. അവൾ വീണ്ടും പഴയപോലെ തന്നെ ആക്റ്റീവ് ആയി. എല്ലാം നഷ്ടപ്പെട്ട ഇടത്തുനിന്ന് ഇന്ന് ഒരു നല്ല കുടുംബം കുട്ടികൾ ഒക്കെ ആയി ജീവിക്കാൻ തീരുമാനിച്ചത് പ്രമാണിച്ച് ഇനി അടിയും ഇടിയും ഉണ്ടാക്കാൻ പോവില്ല എന്ന് ഭാര്യമാരുടെ തലയിൽ തൊട്ട് സത്യം ചെയ്ത് അവർ പുതിയ ജീവിതത്തിലേക്ക് കടന്നു.

പുതിയതായി അവർ തുടങ്ങിയ ജീവിതത്തിന്റെ ഉയർച്ച എന്നാവണം അവരുടെ സൂപ്പർ മാർക്കറ്റ് ബിസ്സിനെസ്സ് പെട്ടന്ന് തന്നെ വളർന്നു. കേരളത്തിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും പുറമെ പുറം രാജ്യങ്ങളിലും അവർ തങ്ങളുടെ സാനിധ്യം തെളിയിച്ചു. തങ്ങളുടെ കൂടെ ആദ്യം മുതൽ ഉള്ള ഓരോരുത്തരെയും അർജുനും കിച്ചുവും കൂടി ഓരോ സ്ഥലങ്ങളിലും ഉള്ള ബിസ്സിനെസ്സ് നോക്കി നടത്തുവാൻ ഏൽപ്പിച്ചു. കേരളത്തിൽ അർജുനും ദുബൈയിൽ കിച്ചുവും തങ്ങളുടെ ബിസ്സിനെസ്സ് ഏറ്റെടുത്തു. കുട്ടികളെ നാട്ടിൽ തന്നെയുള്ള ഉയർന്ന ഒരു ബോര്ഡിങ് സ്കൂളിൽ ചേർത്ത്. തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കണം എന്നും

💬 Comments

View all comments