0%

Chapter Title : ആരതി 12 [സാത്താൻ]

Author : Kambikathakal Read All Parts 440

അത് കിട്ടിയാൽ ഒരിക്കലും തന്നെ പോലെ ആയുധം എടുക്കില്ല എന്നും ആയിരുന്നു അർജുന്റെ വാദം.

ഇതേ സമയം ആരതി പോണ്ടിച്ചേരിയിൽ ഒരു ഹോസ്പിറ്റൽ ഓപ്പൺ ചെയ്തു. "Arun memorial multi സ്പെഷ്യലിറ്റി ഹോസ്പിറ്റൽ " അവിടെ എത്തുന്ന ആർക്കും ഒരു പൈസ പോലും ഉണ്ടാക്കാതെ ചികിത്സ അതായിരുന്നു അവളുടെ ഹോസ്പിറ്റലിന്റെ പ്രത്യേകത. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ മാസവും തന്റെ കുടുംബത്തെ കാണാൻ അവളും കേരളത്തിലേക്ക് എത്തും. അർജുൻ തന്നെയായിരുന്നു അവളെ കൂട്ടികൊണ്ട് വരുന്നത്. തനിച്ചു വരാം എന്ന് പറയും എങ്കിലും അവൻ അതിനു സമ്മതിച്ചിരുന്നില്ല.

അങ്ങനെ വർഷങ്ങൾ കടന്നുപോയി എല്ലാം പഴയതുപോലെ തന്നെ കടന്നുപോവുന്നു. ഇടക്ക് യാത്രകൾ പോവുന്നത് ഇഷ്ടമുള്ള സൂസനെ യാത്രകൾ കൊണ്ടുപോകുന്നത് അവനും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പണ്ട് ചെയ്തതിനൊക്കെ ഒരു പരിഹാരം അതായിരുന്നു എല്ലാവരുടെയും മുന്നിൽ അർജുന്റെ ജീവിതം. അങ്ങനെ പതിവുപോലെ തന്നെ ഊട്ടിക്ക് യാത്രപോവാൻ തയ്യാറാവുന്ന അർജുനെയും സൂസനെയും ആണ് ആദ്യം കണ്ടത്

ഫ്ലാഷ്ബാക്ക് എന്റെ

" അല്ല പെണ്ണെ ഞാൻ എണീക്കാൻ കുറച്ചു വൈകിയതിനു കിടന്ന് കയർ പൊട്ടിച്ചിട്ട് നീ ഇതെന്ത് കാണിക്കുവാ വരുന്നില്ലേ? "

കാത്തുനിന്നിട്ടും സൂസൻ വരാത്തത് കൊണ്ട് നിന്ന് മുഷിഞ്ഞ അർജുൻ അവളെ വിളിച്ചുകൊണ്ടു ചോദിച്ചു.

"ദേ വരുവാ അജു. ഒരു അഞ്ചു മിനിറ്റ് അച്ചു ചേച്ചി വിളിച്ചു സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല."

അവൾ അവനോട് ആയി പറഞ്ഞു.

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഇരുവരും പോവാൻ ആയിറങ്ങി. വാതിൽ പൂട്ടിയ ശേഷം അവളെ തന്നെ നോക്കി നിക്കുന്ന അർജുൻ കണ്ട അവൾ അവനോട് ചോദിച്ചു.

💬 Comments

View all comments