0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 723

കുടിക്കുന്നത്.

അർജുൻ : അതിന്റെതായ മാറ്റങ്ങൾ കാണാൻ ഉണ്ട് ഇപ്പോൾ തന്നെ ആടുന്നുണ്ടല്ലോ ?

ആരതി : ഡാ ഡാ വേണ്ട കേട്ടോ ഞാൻ ഇപ്പോഴും സ്റ്റഡി ആയിട്ട് തന്നാ ഉള്ളത് വേണമെങ്കിൽ ദേ നിന്റെ വോഡ്കയും ഞാൻ കുടിക്കും ഒരു കുഴപ്പവും ഇല്ലാതെ ഇങ്ങനെ നടക്കുകയും ചെയ്യും കേട്ടോ

അർജുൻ : പിന്നെ അതിനു നീ കുറച്ചുകൂടി മൂക്കണം ?

ആരതി : ആണോ എന്നാൽ അതൊന്ന് അറിയണം അല്ലോ..

അതും പറഞ്ഞു അവിടെ ഇരുന്ന ഒരു വോഡ്ക ഡബിൾ ലാർജ് എടുത്ത് ഒറ്റ കുടി.

" എടി വെള്ളം........ ? " പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അവൾ അത് അകത്താക്കി കഴിഞ്ഞിരുന്നു.

ആരതി : അയ്യോ അമ്മേ പൊള്ളുന്നെ.. അയ്യോ എന്റെ ഉള്ളു കത്തി പോയീ ????

ഡ്രൈ ആയിട്ട് കഴിച്ച എഫക്റ്റിൽ അവൾ കിടന്ന് കരയാൻ തുടങ്ങി

അർജുൻ : ??? ഇതാണ് ആവശ്യമില്ലാത്ത പണിക്ക് പോവാൻ നിൽക്കരുത് എന്ന് പറയുന്നത്. ദാ ഈ വെള്ളം കുടിക്ക് ?

അർജുൻ അവൾക്ക് ഒരു ബോട്ടിൽ വെള്ളം എടുത്ത് കൊടുത്തു.

ആരതി : എടാ തെണ്ടി കാലമാടാ നിനക്ക് ഒന്ന് പറഞ്ഞൂടായിരുന്നോ ഇത്രക്ക് പാടാ ഇതൊക്കെ ഇറക്കാൻ എന്ന്. എങ്ങനെ ആണ് ഈ സാധനം ഒക്കെ നീ കുടിക്കുന്നത്.

അർജുൻ : അതാണ് പറ്റുന്ന പണിക്കെ പോവാൻ പാടുള്ളു ???

അവൻ അതും പറഞ്ഞു അവളെ കളിയാക്കാൻ തുടങ്ങി. ദേഷ്യം വന്ന ആരതി ബാൽക്കണിയിലേക്ക് പോവാൻ ആയിട്ട് എഴുന്നേറ്റു

ആരതി : പോടാ

💬 Comments

View all comments