Chapter Title : ആരതി 14 [സാത്താൻ]
നമ്മുടെ വീട്.... ആ..........."
ഒരു അലർച്ചയോടു കൂടെ ഫോൺ കട്ട് ആയി കഴിഞ്ഞിരുന്നു അപ്പോഴേക്കും.
"ഹലോ..... പൊന്നു..... ഹലോ....."
എന്താണ് സംഭവിച്ചതെന്ന് അറിയാതെ തന്റെ ഉള്ളിൽ നിറയുന്ന ഭയത്തിന്റെ ശക്തികൊണ്ടാവണം അവന്റെ കാലുകൾ വണ്ടിയുടെ ആക്‌സിലേറ്ററിൽ അമർന്നത്.
അർജുന്റെ ഭയവും തിടുക്കവും കണ്ടിട്ട് എന്താ കാര്യമെന്ന് മനസ്സിലാകാതെ ആരതി അവനോടായി ചോദിച്ചു.
ആരതി : അജു എന്തുപറ്റി എന്തേലും പ്രശ്നമുണ്ടോ?
അർജുൻ : ആതി അവിടെ വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട്. സൂസൻ ആണ് വിളിച്ചത് അവൾ നല്ലതുപോലെ ഭയപ്പെട്ടതുപോലെ. തിരിച്ചു വിളിച്ചിട്ട് ഒട്ട് കിട്ടുന്നതുമില്ല.
താൻ ഫോണിൽ കേട്ടത് മുഴുവനും പറഞ്ഞില്ല എങ്കിലും അവൻ അവളെ ഏകദേശം കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
ആരതി : നീ ടെൻഷൻ ആവണ്ട കുഴപ്പമൊന്നും സംഭവിക്കില്ല. നീ വണ്ടി വേഗം വീട്ടിലേക്ക് വിട്.
അവളുടെ ഉള്ളിലും ഭയം നിഴലിക്കുന്നുണ്ടായിരുന്നു എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അവനോടായി പറഞ്ഞു.
വീട്ടിലേക്ക് വണ്ടി പായിക്കുന്നതിനിടയിൽ തന്നെ അവൻ സൂസനെ പലതവണ വിളിച്ചു നോക്കിയിരുന്നു എങ്കിലും ഫോൺ കണക്ട് ആവുന്നുണ്ടായിരുന്നില്ല. അത് അവന്റെ ഭയത്തെ ഒന്നുകൂടി കൂട്ടി.
ഏകദേശം 3 മണിക്കൂർ സമയമെടുത്താണ് ഇരുവരും വീട്ടിലേക്ക് എത്തിയത്. മതിലിന്റെ ഉള്ളിലേക്ക് വണ്ടി കയറിയ ഉടനെ തന്നെ തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഭയത്തോട് കൂടെ തന്നെ അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി വീടിന്റെ അകത്തേക്ക് ഓടി.
"പൊന്നൂ...... പൊന്നൂ..... "
അവൻ ആ വീടിനകത്തു മുഴുവനും ഉച്ചത്തിൽ അവളെ വിളിച്ചുകൊണ്ടു നടന്നു.
ആരതിയും അകത്തേക്ക് വന്നശേഷം സൂസനെയും ആമി മോളെയും വിളിക്കാൻ തുടങ്ങി
💬 Comments
View all comments