Chapter Title : ആരതി 14 [സാത്താൻ]
പക്ഷെ അവർ രണ്ടാളുടെയും പൊടിപോലും ആ വീട്ടിൽ അവശേഴിച്ചിരുന്നില്ല.
പൊട്ടി തകർന്ന നിലയിൽ സൂസന്റെ ഫോൺ അർജുന് അവരുടെ മുറിക്കകത് നിന്നും ലഭിച്ചിരുന്നു പക്ഷെ അപ്പോഴും അവർക്ക് എന്താണ് സംഭവിച്ചത് എന്ന് മാത്രം അവന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
"ആ........... അജൂ.........."
ആകെ തകർന്ന് നിന്നിരുന്ന അർജുൻ തിരികെ സ്വബോധത്തിലേക്ക് എത്തിയത് ആരതിയുടെ ഭയന്നുള്ള നിലവിളി കെട്ടിട്ടായിരുന്നു.
അവൻ ഉടനെ തന്നെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി....
അവൻ നേരെ ചെന്നത് കുട്ടികളുടെ മുറിയിലേക്കായിരുന്നു.
ആ മുറിക്കകത്തെത്തിയ അർജുൻ കാണുന്നത് എന്തോ കണ്ട് ഭയന്നതുപോലെ കണ്ണുകൾ രണ്ടും കൈകൾ കൊണ്ട് മറച്ചുകൊണ്ട് നിലത്തിരിക്കുന്ന ആരതിയെ ആയിരുന്നു.
"ആതി..... എന്താ... എന്തുപറ്റി? "
അവളുടെ ഇരുപ്പ് കണ്ട് എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ അവൻ അവളോടായി ചോദിച്ചു.
ഭയന്ന് വിറച്ചിരുന്ന അവൾ അവന്റെ ശബ്ദം കേട്ട ഉടനെ തന്നെ തന്റെ മുഖം പൊത്തി പിടിച്ചിരുന്ന കൈകൾ മാറ്റികൊണ്ട് അവളുടെ കൈ ഭീതിയുടെ നേരെ ചൂണ്ടി.
അവൻ അവൾ ചൂണ്ടിയ ഭാഗത്തേക്ക് തന്റെ നോട്ടം മാറ്റിയതും അവന്റെ കണ്ണുകൾ തുറിച്ചുപോവും വിധം നോക്കി നിന്നുപോയി.
നിലത്താക്ക് തളം കെട്ടി കിടക്കുന്ന രക്തവും അതിൽ മുങ്ങി കിടക്കുന്ന അവന്റെ മോളുടെ ഒരു കളിപ്പാട്ടവും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തന്റെ കുഞ്ഞിന് എന്തേലും സംഭവിച്ചിരിക്കുമോ? സൂസൻ എവിടെ? അങ്ങനെ പല ചോദ്യങ്ങളും അവന്റെയുള്ളിൽ നിരന്ത്‌കൊണ്ടിരുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത് എന്ന് മനസിലാവാതെ അവൻ ഇരു കൈകളും തലയിൽ വെച്ചുകൊണ്ട് ആ തറയിലേക്ക് ഇരുന്നു. ഏതൊരു പ്രതിസന്ധിയിലും തളരാതെ എല്ലാം ധൈര്യപൂർവ്വം
💬 Comments
View all comments