Chapter Title : ആരതി 14 [സാത്താൻ]
നേരിട്ടിരുന്ന അർജുൻ ഈ ഒരു സാഹചര്യത്തിൽ പൂർണമായും തളർന്നിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ ഒരു മാതിരി മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന അർജുൻ തന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് തല ഉയർത്തുന്നത്. ആരാണ് എന്ന് വ്യക്തമാവാതെ പ്രൈവറ്റ് നമ്പറിൽ നിന്നുമുള്ള ഫോൺ call കണ്ടപ്പോൾ തന്നെ ഇതിനൊക്കെ പിന്നിൽ ആരാണോ അവരാണ് വിളിക്കുന്നത് എന്നവന് വ്യക്തമായിരുന്നു.
ഫോൺ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ച അവൻ കേട്ടത് സൂസന്റെ ശബ്ദമായിരുന്നു.
"അജു......."
"പൊന്നു നീ... നീ എവിടാ?"
സൂസന്റെ ശബ്ദം തിരിച്ചറിഞ്ഞ അവൻ വെപ്രാളത്തോട് കൂടെ അവളോട് ചോദിച്ചു.
"അറിയില്ല ആരോ ഞങ്ങളെ ഇങ്ങോട്ട് പിടിച്ചിട്ട് വന്നതാണ്, നമ്മുടെ സ്റ്റാഫുകളെയും കുറച്ചുപേരെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട് എനിക്ക്... എനിക്കാകെ പേടിയാവുന്നു അജു 😭"
എന്താണ് നടക്കുന്നത് എന്ന് പോലും മനസിലാവാതെ ഭയത്തോട് കൂടെ അവൾ കരഞ്ഞു.
"ആരാ ആരാ ഇതൊക്കെ ചെയ്തത്? "
അവൻ അവളോട് വീണ്ടും ചോദിച്ചു. പക്ഷെ അതിന് മറുപടിക്ക് പകരം ഉറക്കെയുള്ള കാതടപ്പിക്കുന്ന അവളുടെ നിലവിളി ആയിരുന്നു അവൻ കേട്ടത്. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൻ ഫോണിലൂടെ അവളെ കിളിച്ചുകൊണ്ടിരുന്നു.
"ഹലോ മോളെ ഹലോ.........മോളെ "
"അവളെ വിളിക്കണ്ട അർജുൻ ഇനി അവൾ എണീക്കില്ല അവൾ ഉറങ്ങുകയാണ്. ഞാൻ പറയുന്നത് നീ കേട്ടില്ല എങ്കിൽ അവൾ ഇനിയും ഉറങ്ങും ഒരിക്കലും ഉണരാത്ത ഉറക്കം 🤣🤣🤣🤣"
അർജുൻ : ഡാ ആരാടാ നീ 😡😡😡😡
"ഞാൻ ഞാൻ ആരാ എന്ന് നിനക്കറിയില്ലേ അർജുൻ 🤣 നീ ആരെ തേടിയാണോ ദുബൈക്ക് പോവാൻ നിന്നത് അതെ
💬 Comments
View all comments