0%

Chapter Title : ആരതി 5 [സാത്താൻ]

Author : kkstories Read All Parts 499

. തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് തൻ്റെ ഫോണും പിടിച്ച് നിൽക്കുന്ന അർജുൻ ആണ്. ഈ പേര് അവന് എങ്ങനെ അറിയാം എന്ന് അവൾക്ക് മനസിലായില്ല.

ആരതി: അർജുൻ നിനക്ക്.. നിനക്ക് എങ്ങനെ ഈ പേര് അറിയാം? എന്നെ ആകെ രണ്ടുപേർ മാത്രം ആണ് ഈ പേര് വിളിച്ചിരുന്നത് ഒന്ന് എൻ്റെ....

അരുൺ: ഒന്ന് അരുൺ മറ്റൊന്ന് അവൻ്റെ ബെസ്റ്റ് ഫ്രണ്ട് അജുവും അല്ലേ? അവള് പറഞ്ഞു തീർക്കും മുൻപ് തന്നെ അർജുൻ ചോതിചു.

ആരതി: അർജുൻ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം? ചേട്ടായി പറഞ്ഞുമാത്രം അറിയാവുന്ന ഫോണിൽ മാത്രം സംസാരിച്ചു പരിചയപ്പെട്ട അജു അത് നീ ആണോ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല....

അവളുടെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി.

അർജുൻ: നീ പറഞ്ഞ ആൾ ഞാൻ തന്നെ ആണ് പക്ഷെ ... എനിക്ക് അറിയില്ലായിരുന്നു നീയും ഞാൻ സംസാരിച്ച ആതിയും ഓരാൾ ആണന്നു ഈ ഫോൺ നോക്കിയപ്പോൾ ഇതിൽ കണ്ട wallpaper അത് കണ്ടപ്പോൾ തോന്നിയ സംശയം നീ ആണോ അവള് എന്ന് അതാണ് വിളിച്ചു നോക്കിയത്. ഇനി എനിക്ക് ഒന്ന് കൂടി അറിയാൻ ഉണ്ട്. എന്താണ് അന്ന് സംഭവിച്ചത്? അവൻ എന്നെ അവസാനം ആയി വിളിച്ചപ്പോൾ ആകെ പറഞ്ഞ കാര്യം നിന്നെ കണ്ടെത്തണം സംരക്ഷിക്കണം അത് മാത്രം ആയിരുന്നു. അവനു എന്താ പറ്റിയത് എന്നറിയാൻ ഒരുപാട് ശ്രമിച്ചു എന്നിട്ടും നടന്നില്ല. എനിക്ക് അറിയണം എന്താ പറ്റിയത്?

ആരും ഇല്ല എന്ന് കരുതിയ തനിക്ക് ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ അവൾക്ക് ഉണ്ടായി എന്ന് അവളുടെ മുഖത്ത്

💬 Comments

View all comments