0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 273

കാര്യത്തിന് ആണോ നീ ഇവിടെ തന്നെ നിൽക്കുന്നത്.? അതോ വേറെ എന്തേലും ഉണ്ടോ?

അർജുൻ: അത് മാത്രം അല്ല ഒരു കണക്ക് കൂടി ഉണ്ട് . അത് കൂടി തീർത്താൽ മാത്രമേ ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാൻ പറ്റുകയുള്ളു.

ആരതി: എന്താ അത്?

അർജുൻ: ലേശം പഴയ ഒരു കണക്ക് ആണ്. എൻ്റെയും അരുൺ ൻ്റെയും അച്ഛനെയും അമ്മയെയും ഞങ്ങൾക്ക് നഷ്ടമാക്കിയ കണക്ക്. ഞങ്ങൾക്ക് ഉണ്ടായിരുന്നത് എല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത് കണക്ക്.

ആരതി: അത് ചെയ്തവരെ കൊന്നതിന് അല്ലേ നീ ജയിലിൽ പോയത്? പിന്നെ ഇനി എന്താ അതിൽ വേറെ ഒരു കണക്ക്?

അർജുൻ: അതെ പക്ഷേ അന്ന് അത് ചെയ്തപ്പോൾ ജീവനിൽ ഭയന്ന് അവന്മാർ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ കൊന്നത് വെറും ജോലിക്കാരെ മാത്രം ആയിരുന്നു. വെറും ബിനാമി അതിൻ്റെ സൂത്ര ധാരൻ വേറെ ആണെന്നും. അയാളെ കൂടി തീർക്കണം എന്നാല് മാത്രമേ എനിക്കും എൻ്റെ കുടുംബത്തിനും സമാധാനം ആയി ജീവിക്കാൻ പറ്റൂ.

ആരതി: ആരാ അയാള്?

അർജുൻ: അത് മാർ.......

പെട്ടന്ന് വീടിന് മുൻപിൽ ഒരു വണ്ടി വന്ന് നിറുത്തുന്ന ശബ്ദം അവൻ കേട്ടു. ഉടനെ തന്നെ അവൻ ആരത്തിയോട് അകത്ത് പോവാൻ പറഞ്ഞ ശേഷം അവൻ വാതിൽ തുറക്കാൻ ആയിട്ട് അങ്ങോട്ട് പോയി..

ഡോർ തുറന്ന് പുറത്തിറങ്ങിയ അർജുൻ്റെ തലയിൽ പെട്ടന്ന് എന്തോ കൊണ്ട് ആരോ ശക്തം ആയി അടിച്ച്. ആ അടിയുടെ ആഘാതത്തിൽ അവൻ്റെ ബോധം മറഞ്ഞു അവൻ തറയിലേക്ക് വീണു.

അൽപ സമയത്തിന് ശേഷം......

"ആ.....എന്നെ വിട്..വിടാൻ...."

ആരതിയുടെ കരച്ചിൽ കേട്ടാണ് അർജുൻ കണ്ണ് തുറക്കുന്നത്.നേരത്തെ കൊണ്ട അടിയുടെ ആഘാതത്തിൽ അവൻ്റെ തല പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്ന്.അവൻ്റെ കണ്ണിനു മുകളിൽ കൂടി ചോര തുള്ളികൾ ഇറ്റ് വീഴുന്നു.

കണ്ണ് തുറന്ന അർജുൻ കാണുന്നത് ആരതിയെ പിടിച്ച് വലിക്കുന്ന ആൻ്റണിയെ ആയിരുന്നു.

"എടാ വിടടാ അവളെ" കെട്ടി വെച്ചിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് തന്നെ അവൻ അലറി.

ആൻ്റണി: മിണ്ടാതിരിക്കഡാ നായെ.. നീ എന്താ വിചാരിച്ചത് ഇവളെയും കൂടെ കൂട്ടി ചത്തവൻ്റെ പേരും പറഞ്ഞു ഞങ്ങളെ ഒക്കെ അങ്ങ് ഒണ്ടാക്കി കളയാം എന്നോ?

അതും പറഞ്ഞു അവൻ ആരതിയുടെ മുഖത്ത് ആഞ്ഞ് അടിച്ച്. "ആ..... അജു....."

എന്ന് വിളിച്ചു കൊണ്ട് അവള് അവിടെ വീണു. അടിയുടെ ആഘാതത്തിൽ ആണോ അതോ വീഴ്ചയുടെ കാഠിന്യം

💬 Comments

View all comments