Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]
അമ്മ അവിടെ ഇരുന്നു സീരിയൽ കാണുന്നുണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു മടിയിൽ തലവെച്ചു കിടന്നു... അമ്മ എന്നെ ഒന്ന് നോക്കിയിട്ട് തലയിൽ തടകികൊണ്ട് ഇരുന്നു...
എന്തൊക്കെയോ പറയണം എന്ന ഉണ്ട് പക്ഷെ അത് വായിലൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല...
"ഇനി എന്താ അടുത്ത പരുപാടി.. കോഴ്സ് ഒക്കെ കഴിഞ്ഞു നിക്കുവല്ലെ.. ഒരു ജോലി ഒക്കെ നോക്കണ്ടേ " അമ്മ തലയിൽ തടകികൊണ്ട് ടീവിൽ നോക്കികൊണ്ട് തന്നെ ചോദിച്ചു...
"നോക്കണം " ഞാൻ പറഞ്ഞു..
"കഴിക്കാൻ എടുക്കട്ടെ " അമ്മ ചോദിച്ചു...
"ഇപ്പോഴേ വേണ്ട ".....
ഞാൻ അങ്ങനെ തന്നെ കുറെ നേരം കിടന്നു... കുറച്ചു കഴിഞ്ഞു അമ്മ എഴുനേറ്റു പോയി..
"ടാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക്.." ഞാൻ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് പോയി കഴിച്ചിട്ട് കിടന്നു...
CA പഠിച്ചിറങ്ങിയ ഞാൻ അക്കൗണ്ടന്റ് നുള്ള ജോലികൾ നോക്കാൻ തുടങ്ങി... അങ്ങനെ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു.. ആദ്യമൊക്കെ നിരാശ ആയിരുന്നു..അങ്ങനെ ഇരിക്കെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തു തിരികെ വന്നു... അമ്മയുടെ പ്രാത്ഥന കൊണ്ട് ആയിരിക്കാം എനിക്ക് ആ ജോലി ശെരിയായി...15 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം..
ഞാൻ ബാംഗ്ലൂർ പോകുന്നതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു... അപ്പൊ അമ്മ പറഞ്ഞു നമ്മക്ക് കുറച്ചു ദിവസത്തേക്ക് അമ്മയുടെ വീട്ടിൽ പോയി നിക്കാമെന്ന്... ഞാനും അതിനു ശെരിവെച്ചു...
അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ അടുത്ത ദിവസം തന്നെ അങ്ങോട്ട് പോയി... അമ്മാവനും അമ്മായിയും ഞങ്ങൾ വരുന്നതറിഞ്ഞു പുറത്തു തന്നെ നിൽപ്പിനാടായിരുന്നു...
"എവിടയാട അഭി
💬 Comments
View all comments