Chapter Title : ആരതി അഭി 3 [ചുള്ളൻ ചെക്കൻ]
ഇനി അവൾ എന്ത് പറയാനാ പോരാത്തതിന് സീനിയർ ആയി പഠിക്കുന്ന പയ്യനും.. അവൾക്ക് സമ്മതമാ " അമ്മാവൻ പറഞ്ഞു... ഞാൻ അപ്പൊ ആരതിയുടെ മുഖത്തേക്ക് നോക്കി.. അവൾക്ക് അതിനോട് താല്പര്യം ഇല്ലാത്ത രീതിയിലാണ് ഇരിക്കുന്നത്... അമ്മാവൻ ഇങ്ങനുള്ള കാര്യങ്ങളിൽ കുറച്ചു കർകശക്കാരൻ ആണ്.. അതുകൊണ്ട് എതിർത്തിട്ട് കാര്യമില്ല എന്ന് അറിയാവുന്നത്കൊണ്ട് ആകും അവൾ എതിർത്തു ഒന്നും പറഞ്ഞില്ല..
"ആ ശെരിയാ അമ്മാവാ നല്ലത് പോലെ ആലോചിച്ചിട്ട് മതി.. " അവൾക്ക് പറയാൻ ഉള്ളത് ഞാൻ ഒരു എതിർപ്പ് രീതിയിൽ ആണ് അമ്മാവനോട് പറഞ്ഞത്..ഞാൻ ആരതിയുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു... അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി...
"ഞാൻ കിടക്കാൻ പോകുവാണേ.. നല്ല ക്ഷീണം ഉണ്ട്.." എന്ന് പറഞ്ഞു ആരതി ഉള്ളിലുള്ള അമർഷം അടക്കി പിടിച്ചുകൊണ്ടു എഴുനേറ്റ് റൂമിലേക്ക് പോയി...
"ന്നാ എല്ലാരും പോയി കിടക്ക്.." എന്ന് പറഞ്ഞു അമ്മാവനും പോയി...
ഞാനും റൂമിലേക്ക് പോയി.. ആരതിയുടെ റൂം തുറന്ന് കിടക്കുകയായിരുന്നു.. എന്തായാലും സംസാരിക്കാൻ പറ്റിയ സമയം ആണ്... ഞാൻ റൂമിലേക്ക് കയറി... അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുവായിരുന്നു...
"എന്നെ എന്തിനാ ഇങ്ങനെ അവഗണിക്കുന്നെ " ഞാൻ നേരിട്ട് ചോദ്യത്തിലേക്ക് വന്നു..
"ഞാൻ ആരേം അവഗണിക്കാൻ നോക്കിയിട്ടില്ല.. അതൊക്കെ ഓരോരുത്തരുടെ തോന്നലുകൾ ആണ് "...
"തോന്നലുകൾ ആണേൽ.. എന്താ നിനക്ക് എന്നോട് പഴയത് പോലെ സംസാരിച്ചാൽ " ഞാൻ ചോദിച്ചു...
അവൾക്ക് അതിനു ഉത്തരമില്ലായിരുന്നു..
"നിനക്ക് എന്താ ഒന്നും പറയാൻ ഇല്ലേ... ഇത്രയും നാൾ കൂടെ നടന്നപ്പോ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിരുന്നില്ല... പക്ഷെ നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല... ആ ഒരു കാരണത്തിന്റെ പേരിൽ എന്നെ ഇങ്ങനെ നീ അവഗണിക്കരുത്.." ഞാൻ അവളുടെ മുഖത്ത് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...
"നിനക്ക് വേദനിക്കണം.. അത്രയും നീ എന്നെ വേദനിപ്പിച്ചു... എനിക്ക് അറിയായിരുന്നു നിനക്ക് എന്നെ അങ്ങനെ കണ്ട് കാണില്ലായിരിക്കും എന്ന്.. പക്ഷെ ഞാൻ പറഞ്ഞു എന്ന് കരുതി റോഡിൽ ഇറക്കി വിടും എന്ന് ഞാൻ കരുതിയില്ല..
💬 Comments
View all comments