0%

Chapter Title : ആരതി അഭി 3 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 100

അത് എന്നെ എത്ര വേദനിപ്പിച്ചു എന്ന് നിനക്ക് അറിയില്ലലോ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. സമയം ഒരുപാട് വൈകി പോയിരിക്കുന്നു... അച്ഛന്റേം അമ്മയുടേം ഇഷ്ടം പോലെ... ആ പയ്യന് താലി കെട്ടാൻ തല കുനിച്ചു നിന്ന് കൊടുക്കാൻ മാത്രമേ എനിക്ക് ഇനി പറ്റു... എന്റെ ആഗ്രഹങ്ങൾ അതോടെ തീരുകയും ചെയ്യും " അവൾ പറഞ്ഞു..

പിന്നീട് അങ്ങോട്ട് ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. ഞാൻ തിരികെ നടന്നു...

"എന്താ ഒന്നും പറയാതെ പോകുന്നത് ".. വാതിലിന്റെ അവിടെ എത്തിയ എന്നോട് ആരതി ചോദിച്ചു...

"ഞാൻ ഇനി എന്ത് പറയാൻ ആണ്.." ഞാൻ മറുപടി കൊടുത്തു...

"എന്നെ പഴയ ആരതി ആയി കാണാൻ പറ്റുമോ നിനക്ക്... എപ്പോഴും നിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന ആരതി ആയിട്ട് " നിരകണ്ണുകളോടെ ആണ് അവൾ ചോദിച്ചത്...

അത് കേട്ടതും ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് വിളിച്ചു.. അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു...

"അയ്യേ.. എന്താ ആരതി ഇത് കൊച്ചു പിളേളരെ പോലെ... കരച്ചിൽ നിർത്തിക്കെ... " അവൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി... കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു...

അവൾ തിരികെ ഒന്നും പറയാതെ കെട്ടിപിടിച്ചു കിടന്നു കരയുകയായിരുന്നു.. ഞാൻ അവളെ എന്നിൽ നിന്നും അകത്തി അവളെ ബെഡിലേക്ക് ഇരുത്തി.. ഞാൻ ചോദിച്ചു...

"എന്താ.. എന്തിനാ ഇങ്ങനെ കരയുന്നെ " ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു..

"ഞാൻ കുഞ്ഞിലേ മുതൽ നിന്നെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണ് അല്ലേടാ.. പെട്ടന്ന് നിന്നെ മറന്ന് ഞാൻ വേറെ ഒരാളുടെ കൂടെ എങ്ങനെയാ " അവൾ നിർത്താതെ കരഞ്ഞുകൊണ്ട് ചോദിച്ചു...

"എന്നാ പിന്നെ നിനക്ക് ആ കല്യാണം വേണ്ട എന്ന് അമ്മാവനോട് പറഞ്ഞൂടായിരുന്നോ " ഞാൻ അവളെ ചേർത്ത പിടിച്ചുകൊണ്ടു ചോദിച്ചു...

"നിനക്ക് അറിയാല്ലോ അച്ഛന്റെ സ്വഭാവം ഒരുകാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അത് നടത്തി എടുത്തിട്ടേ അടങ്ങു.. അത് ഇപ്പൊ എന്ത് കാര്യം ആയാലും "അവൾ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു...

💬 Comments

View all comments