Chapter Title : ആരതി അഭി 3 [ചുള്ളൻ ചെക്കൻ]
"ഇനി നീ അതൊന്നും ഓർക്കേണ്ട.. എക്സാം ഒക്കെ വരുവല്ലേ അതിൽ ശ്രെദ്ധിക്ക്.. പിന്നെ പുതിയൊരു ജീവിതം തുടങ്ങണം " ഞാൻ പറഞ്ഞു...
"ഇത്രയൊക്കെ ആയിട്ടും എന്നോട് ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ നിനക്ക് " അവൾ നിരകണ്ണുകളോടെ ആണ് അത് ചോദിച്ചത്...
"സമയം ഒരുപാട് ആയി.. നിനക്ക് നല്ല ക്ഷീണം ഇല്ലേ കിടക്കാൻ നോക്ക് " അവളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആയിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്... ഞാൻ അവളെ വിട്ടുമാറി റൂമിലേക്ക് പോയി...
അവൾക്ക് എന്നോട് പ്രശ്നം ഒന്നും ഇല്ലായിരുന്നു... അവളുടെ സ്നേഹം മനസിലാക്കി അവളോട് ഉള്ള സ്നേഹം തുറന്ന് പറയാൻ ചെന്നപ്പോൾ എന്താ ഇങ്ങനെ വന്നത്... അവൾ എനിക്ക് വിധിച്ചിട്ടില്ലായിരിക്കും..എന്നൊക്കെ മനസ്സിൽ ആലോചിച്ചു സമയം പൊക്കൊണ്ടിരുന്നു... പതിയെ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു...
....
രാവിലെ കണ്ണ് തുറക്കുമ്പോൾ എന്റെ കൈ ചേർത്ത് പിടിച്ചു എന്നെ തന്നെ നോക്കി ഇരിക്കുന്ന ആരതിയെ ആണ് ഞാൻ കാണുന്നത്... എന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെ നോക്കികൊണ്ട് ഇരിക്കുന്നു... ആ നോട്ടം കണ്ടപ്പോൾ എനിക്ക് തോന്നിയത് പഴയ 3 വയസുകാരി ആരതിയെ ആയിരുന്നു...
"എന്താ രാവിലെ തന്നെ " ഞാൻ അവളോട് ചോദിച്ചു...
"രണ്ട് ദിവസം കൂടെ അല്ലെ കാണു... അത് കഴിഞ്ഞ പിന്നെ കിട്ടില്ലലോ.. ആ രണ്ട് ദിവസത്തേക്ക് എങ്കിലും എന്നെ നിന്റെ പെണ്ണ് ആയി കണ്ട് എന്നെ ഒന്ന് സന്ദോഷിപ്പിച്ചൂടെ " അവൾ ദയനീയമായി ചോദിച്ചു...
എന്റെ മുഖം പെട്ടന്ന് വല്ലാണ്ടായി...
"സന്തോഷിപ്പിക്കാൻ പക്ഷെ പെണ്ണ് ആയി കാണാൻ പറ്റില്ല...കുറച്ചു നാൾ കഴിഞ്ഞാൽ മറ്റൊരാളുടെ പെണ്ണ് ആകേണ്ടവളാണ് നീ.. അതുകൊണ്ട് പെണ്ണ് ആയി കാണാൻ പറ്റില്ല " ചെറിയ ചിരി വരുത്തികൊണ്ട് ആണ് പറഞ്ഞത് അവളെ എന്റെ വിഷമം അറിയിക്കാൻ തോന്നിയില്ല... അവൾ ഒന്നും മിണ്ടിയില്ല കയ്യിൽ നിന്ന് പിടി വിട്ടതുമില്ല...
"ആ കുറെ ആയി നമ്മുടെ മണിക്ക മലയിൽ പോയിട്ട്.. നമ്മക്ക് ഇന്ന് അങ്ങോട്ട് പോകാം.. നീ പോയി റെഡി ആകാൻ നോക്ക് " ബെഡിൽ നിന്ന് എഴുനേറ്റ് അവളെ തള്ളി റൂമിൽ
💬 Comments
View all comments