0%

Chapter Title : ആരതി അഭി [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 192

എന്നിട്ട് ഉണ്ടകണ്ണ് ഉരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കി എന്നിട്ട് നോട്ടം ടീവിയിലേക്ക് തന്നെ മാറ്റി...

"അമ്മായി.. ദാ അവൻ വന്നു.. കഴിക്കാൻ എന്തേലും കൊടുക്ക് "

"എനിക്ക് കയ്യും കാലും ഒക്കെ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം " ഞാൻ അവളോടായി പറഞ്ഞു

അപ്പൊ തന്നെ കിട്ടി പുറകിൽ നിന്ന് അമ്മേടെ വക തലക്ക് ഒരു അടി.. അത് കണ്ട് അവൾ കുടുകുടാ ചിരിച്ചു ..

"ഇത്രേം വയസായിട്ട് നീ ഒരു ഗ്ലാസ്‌ വെള്ളം സ്വന്തമായി എടുത്ത് കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. അപ്പോഴാ ഇത് " അമ്മ അതുകൂടെ പറഞ്ഞത് കേട്ട് അവൾ നിർത്താതെ ചിരിക്കാൻ തുടങ്ങി.. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.. അവൾ അത് കണ്ട് എന്നെ പുച്ഛത്തോടെ നോക്കി...

"അമ്മേ ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ.. എന്തായാലും ഇവൾ എന്റെ മുറപ്പെണ്ണ് അല്ലെ " ഞാൻ അവളെ നോക്കി ചുമ്മാ ചോദിച്ചു...

"ഇയ്യോ എന്റെ പൊന്നെ വേണ്ട... ഇപ്പൊ അവളുടെ ചിരി എങ്കിലും ഞാൻ കാണുന്നുണ്ട്... നീ അവളെ കേട്ടി കഴിഞ്ഞാൽ പിന്നെ അതും ഇല്ലാതെ ആകും " അമ്മ എന്നെ നിർത്തി അങ്ങ് അഭമാനിച്ചു...

ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് എഴുനേറ്റ്.. കൈ കഴുകി നേരെ റൂമിലേക്ക് ചെന്ന് ഇരുന്നു.... ഇന്ന് എങ്ങോട്ടും പോകുന്നില്ല...കുറച്ചു സമയം വാട്സ്ആപ്പ് ഇൽ കയറി കുറെ സ്റ്റാറ്റസ് കണ്ടുകൊണ്ട് ഇരുന്നു... അപ്പോഴുണ്ട് മെഹഭൂബാ എന്ന പാട്ട് തുടങ്ങിയതും ആരതി ഡോർ തുറന്ന് ഉള്ളിലേക്ക് വന്നതും.. ടേബിൾ ഫാൻ നേരെ അവളിലേക്ക് തിരിഞ്ഞു അഴിച്ചിട്ടിരുന്ന മുടി ഫാന്റെ

💬 Comments

View all comments