Chapter Title : ആരതി അഭി [ചുള്ളൻ ചെക്കൻ]
"നീ കുറച്ചു മുൻപ് പറഞ്ഞത് കാര്യം ആയിട്ട് ആണോ " അവൾ ഒന്നും അങ്ങോട്ട് തെളിക്കതെ പറഞ്ഞു..
"എപ്പോ പറഞ്ഞത് " ഞാൻ മനസിലാകാത്തത്കൊണ്ട് ചോദിച്ചു...
"അല്ല കുറച്ചു മുൻപ് കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മായിയോട് ചോദിച്ചില്ലേ.. അത് " അവൾ പതിയെ പതിയെ നാണത്തോടെ പറഞ്ഞു... ആദ്യം എനിക്ക് അത് അങ്ങോട്ട് മനസിലായില്ല... മനസിലായപ്പോൾ പെട്ടന്ന് എന്റെ മുഖം അങ്ങ് മാറി..
"അയ്യോ ആരതി.. ഞാൻ അത് തമാശക്ക് പറഞ്ഞതാ.. നീ അത് സീരിയസ് ആയി എടുത്തോ.. അതും അല്ല നമ്മൾ സെറ്റ് ആകില്ല എപ്പോഴും അടി ആണ്.. പിന്നെ നീ കണ്ടതല്ലേ അമ്മയുടെ റിപ്ലൈ.. സോറി ടോ " ഞാൻ പറഞ്ഞു ഒപ്പിച്ചു..അവളുടെ കണ്ണുകളിൽ ഇണ്ടായിരുന്ന ആ തിളക്കം അങ്ങ് പോയി അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി...
"സോറി അഭിരാം.. ഞാ.. ഞാൻ കരുതി.." പറഞ്ഞു മുഴുവപ്പിക്കാതെ വാ പൊത്തിപിടിച്ചുകൊണ്ട് അവൾ റൂമിൽ നിന്ന് പുറത്തേക്ക് ഓടി.. എനിക്ക് അത് വല്ലാതെ ഫീൽ ആയി.. ഓർമ വെച്ച കാലം തൊട്ട് അഭി എന്ന അല്ലാതെ അവൾ എന്നെ വേറെ ഒന്നും വിളിച്ചിരുന്നില്ല...പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അവൾ എന്നെ അങ്ങനെ കൂടെ വിളിച്ചപ്പോൾ.. ഞാൻ തളർന്നു പോയി ഞാൻ റൂമിൽ നിന്ന് ഇറങ്ങി അവളുടെ റൂമിലേക്ക് നോക്കി ആ ഡോർ ലോക്ക് ആണ്.. എന്റെ നോട്ടം കണ്ടിട്ട് അമ്മ പറഞ്ഞു..
"അവൾക്ക് പഠിക്കാൻ ഉണ്ട് എന്ന പറഞ്ഞു കേറിയത്... അല്ല രണ്ടിന്റേം അടി കഴിഞ്ഞോ..."ഞാൻ മറുപടി ഒന്നും പറയാതെ തിരിച്ചു റൂമിലേക്ക് കേറി.. അമ്മ എന്തോ പിറുപിറുത്തുകൊണ്ട് (ചെറിയ ശബ്ദത്തിൽഎന്തോ പറഞ്ഞു )അവിടെ ഇരുന്നു.. ഉച്ചവരെ ഞാൻ മൂഡ് ഓഫ് ആയിരുന്നു... ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നു... ഉച്ചക്ക് അമ്മയാണ് കഴിക്കാൻ വിളിക്കാൻ വന്നത്... ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു..
"അവൾ എന്തെ അമ്മ " ഞാൻ ചോദിച്ചു...
"അവൾക്ക് നാളെ ക്ലാസ്സ് ഉണ്ടെന്ന് അതുകൊണ്ട് അവൾ തിരികെ വീട്ടിൽ പോകുവാണെന്ന്... നീ അവളെ ഒന്ന് കൊണ്ട് ആക്കു " അമ്മ എന്നോട് പറഞ്ഞു...
"അതിനു ഇപ്പൊ
💬 Comments
View all comments