Chapter Title : ആരതി അഭി [ചുള്ളൻ ചെക്കൻ]
ക്ലാസ്സ് ഇല്ല എന്ന അല്ലെ പറഞ്ഞിരുന്നേ " ഞാൻ ചോദിച്ചു..
"ആ.. നാളെതൊട്ട് ക്ലാസ്സ് തുടങ്ങുവാണെന്ന് "
അവൾക്ക് ക്ലാസ്സ് ഇല്ലന്നും എന്നെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് ആണ് തിരികെ പോകുന്നതെന്നും എനിക്ക് മനസിലായി... കഴിച്ചു കഴിഞ്ഞു ഞാൻ കൈ കഴുകി വന്നപ്പോൾ അവൾ ഡ്രസ്സ് മാറി റൂമിൽ നിന്ന് ഇറങ്ങി...
"നിക്ക് മോളെ അവൻ കൊണ്ട് വിടും.."അവൾ പുറത്തേക്ക് നടക്കുന്നത് കണ്ട് അമ്മ പറഞ്ഞു...
"വേണ്ട അമ്മായി ഞാൻ ഇവിടുന്ന് ബസ് കേറി അങ്ങ് പൊക്കോളാം " അവൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു...
"കൊണ്ട് ആക്കാം എന്ന പറഞ്ഞല്ലോ... അവിടെ ഇരിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരുന്നു " ഞാൻ എന്നോട് തന്നെ ഉള്ള ദേഷ്യത്തിൽ പറഞ്ഞു...
ഞാൻ മുകളിലേക്ക് പോയി ഡ്രസ്സ് മാറി തിരികെ വരുമ്പോൾ അവൾ അമ്മയുമായി സംസാരിക്കുകയായിരുന്നു..
ഞാൻ ബൈക്കിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി.. ഷൂ രാക്കിൽ ഇരുന്ന ഷൂ എടുത്തിട്ടു.. ബൈക്കിന്റെ അടുത്തേക്ക് നടന്ന് നീങ്ങി.. അവൾ അമ്മയെ കെട്ടി പിടിച്ചു എന്നിട്ട് തിരിച്ചു നടന്നു...
"ഇനി എന്നാ ഇങ്ങോട്ടുള്ള വരവോക്കെ " അമ്മ അവളോട് ചോദിച്ചു...
"അടുത്ത ലീവിന് ഞാൻ ഇവിടെ തന്നെ ആയിരിക്കും " എന്ന പറഞ്ഞു അവൾ നടന്ന് ബൈക്കിൽ വന്നു കയറി... അവൾ നടന്നു വരുന്ന കാഴ്ച ഞാൻ ബൈക്കിന്റെ സൈഡ് മിററിലൂടെ നോക്കി നിന്നു.. ചോര ചുവപ്പിൽ അടിപൊളി ഡിസൈൻ ഉള്ള ടോപ്പിട്ട്.. പച്ച കളർ പാന്റ്സ് ഇട്ട് ആരെയും മോഹിപ്പിക്കുന്ന മുഖവും റോസാപൂ ഇതളുകൾ പോലെയുള്ള ചുണ്ടും.. കരി എഴുതിയ കണ്ണുകളും.. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.. ഒരു നിമിഷം ഞാനും ആലോചിച്ചു ഇത്രയും നല്ല ഒരു പെണ്ണിനെ വേറെ കിട്ടില്ലെന്ന്.. പെട്ടന്ന് തന്നെ ചിന്ത മാറ്റി അവൾ വണ്ടിയിലേക്ക് കയറി... ഞാൻ വണ്ടി മുൻപോട്ട് എടുത്തു..
. ഇതൊരു തുടക്കം മാത്രം.. ഇഷ്ടപെടുവാണേൽ ലൈക് അടിക്കുക... തെറ്റുകൾ ഉണ്ടേൽ കമന്റ് വഴി അറിയിക്കുക...?
💬 Comments
View all comments